Rekhachithram: മികവിന്റെ `രേഖചിത്ര`വുമായി 2025ൽ തുടക്കം കുറിക്കാൻ ആസിഫ് അലി; ചിത്രം ഉടൻ പ്രദർശനത്തിന്
Rekhachithram Movie: ആസിഫ് അലി നായകനായെത്തുന്ന `രേഖാചിത്രം` ജനുവരി ഒമ്പതിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
2025ൽ തുടക്കം തന്നെ വമ്പൻ ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന 'രേഖാചിത്രം' ജനുവരി ഒമ്പതിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്.
അനശ്വര രാജനാണ് ചിത്രത്തിലെ നായിക. 2024ൽ ‘തലവൻ’, ‘അഡിയോസ് അമിഗോ’, 'ലെവൽ ക്രോസ്', ‘കിഷ്കിന്ധാ കാണ്ഡം’ തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ആസിഫ് അലിയുടെ അടുത്ത ബെഞ്ച് മാർക്കായിരിക്കും 'രേഖാചിത്രം' എന്നാണ് ചിത്രത്തിന്റെ ട്രെയിലർ നൽകുന്ന സൂചന. സെൻസറിംങ് കഴിഞ്ഞ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.
2024ൽ ‘തലവൻ’നിൽ കാർത്തിക് എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ച് ആസിഫ് അലി പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചു. 2025ൽ 'രേഖാചിത്രം'ത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ പോലീസ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരെ വീണ്ടും ആകാംക്ഷയിലാഴ്ത്തിയിരിക്കുകയാണ് താരം. ആസിഫ് അലി നേരത്തെ ഒരു അഭിമുഖത്തിൽ ഇതൊരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണെന്ന് പറഞ്ഞിരുന്നെങ്കിലും ചിത്രത്തിന്റെ പ്രമേയം അറിയാനുള്ള ആവേശത്തിലാണ് പ്രേക്ഷകർ. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവർ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നു. ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘മാളികപ്പുറം’, ‘2018’ ‘ആനന്ദ് ശ്രീബാല’ എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണ് രേഖാചിത്രം. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ALSO READ: 'സുമതി വളവി'ൻ്റെ ലോകം വെളിപ്പെടുത്താൻ സമയമായി'; ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
ഛായാഗ്രഹണം: അപ്പു പ്രഭാകർ. ചിത്രസംയോജനം: ഷമീർ മുഹമ്മദ്. കലാസംവിധാനം: ഷാജി നടുവിൽ. സംഗീത സംവിധാനം: മുജീബ് മജീദ്. ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്. ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ. പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ. വസ്ത്രാലങ്കാരം: സമീറ സനീഷ്. മേക്കപ്പ്: റോണക്‌സ് സേവ്യർ. വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്.
വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു. കളറിസ്റ്റ്: ലിജു പ്രഭാകർ. കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്. പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ. കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്. അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം. സംഘട്ടനം: ഫാന്റം പ്രദീപ്. സ്റ്റിൽസ്: ബിജിത് ധർമ്മടം. ഡിസൈൻ: യെല്ലോടൂത്ത്. പി ആർ ഒ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.