ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം ഹൗഡിനി - ദ കിങ് ഓഫ് മാജിക്കിന്റെ ചിത്രീകരണം കോഴിക്കോട്ട് തുടങ്ങി. ജി പ്രജേഷ് സെൻ ആണ് തിരക്കഥയും സംവിധാനവും. ബോളിവുഡ് സംവിധായകൻ ആനന്ദ് എൽ റായിയുടെ നിർമാണ കമ്പനിയായ കളർ യെല്ലോ പ്രൊഡക്ഷൻസും കർമ മീഡിയ ആൻഡ് എന്റർടെയിൻമെന്റ്സും ചേർന്നാണ് നിർമാണം. ഷൈലേഷ് ആർ സിങ്ങും പ്രജേഷ് സെൻ മൂവി ക്ലബും ചേർന്നാണ് ചിത്രം ഒരുക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മാജിക്കാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ മാജിക് ഉണ്ടാക്കുന്ന സ്വാധീനവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും സംഘർഷങ്ങളുമാണ് ചിത്രത്തിലെ പ്രമേയം. കോഴിക്കോടിന് പുറമെ രാജസ്ഥാനാണ് പ്രധാന ലൊക്കേഷൻ. മലയാളം, തമിഴ് സിനിമാരംഗത്തെ പ്രമുഖർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജി പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഹൗഡിനി -ദ കിങ് ഓഫ് മാജിക്. ബിജിപാൽ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്.


ALSO READ: 'സ്വപ്നത്തിൽ പോലും യോസിക്കലേ സാർ'; ജയിലറിലെ വർമ്മൻ ഹിറ്റായതിനെ കുറിച്ച് നടൻ വിനായകൻ


ഡി ഒ പി - നൗഷാദ് ഷെരീഫ്, എഡിറ്റർ - ബിജിത്ബാല , സൗണ്ട് ഡിസൈൻ - അരുൺ രാമവർമ, കലാസംവിധാനം - ത്യാഗു തവനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ, പ്രൊഡക്ഷൻ കൺട്രോളർ - ജിത്ത് പിരപ്പൻകോട്,  മേക്കപ്പ് - അബ്ദുൾ റഷീദ്, വസ്ത്രാലങ്കാരം - അഫ്രീൻ കല്ലാൻ, സ്റ്റിൽസ് - ലിബിസൺ ഗോപി, പി ആർ ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ടൈറ്റിൽ ഡിസൈൻ - ആനന്ദ് രാജേന്ദ്രൻ , ഡിസൈൻ - താമിർ ഓക്കെ, പബ്ലിസിറ്റി ഡിസൈൻ - ബ്രാന്റ് പിക്സ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.