അനുരാ​ഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം Asif Ali, രജിഷ വിജയൻ (Rajisha Vijayan) കോമ്പോയിൽ എത്തുന്ന ചിത്രമാണ് എല്ലാം ശരിയാകും (Ellam Sheriyakum). ചിത്രത്തിലെ 'പിന്നെന്തേ' എന്ന വീഡിയോ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് മെ​ഗാസ്റ്റാർ മമ്മൂട്ടി (Mammootty). സം​ഗീത സംവിധായകൻ ഔസേപ്പച്ചൻ (Ouseppachan) ഈണമൊരുക്കുന്ന 200ാമത് ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാം ശരിയാകും' എന്ന ചിത്രത്തിലെ പിന്നെന്തേ എന്ന ഗാനം സന്തോഷപൂർവം റീലീസ് ചെയ്യുന്നു.. സംഗീത ജീവിതത്തിൽ 200 ചിത്രങ്ങൾ തികച്ച പ്രിയപ്പെട്ട ഔസേപ്പച്ചന് സ്നേഹാശംസകൾ. - മമ്മൂട്ടി കുറിച്ചു.



 


Also Read: അങ്ങിനെ 'എല്ലാം ശരിയാകും' ജൂൺ നാലിന്: സസ്പെൻസിട്ടൊരു വെളിപ്പെടുത്തൽ


ഔസേപ്പച്ചന്റെ ഈണങ്ങൾക്ക് യുവപാട്ടെഴുത്തുകാരൻ ബി.കെ.ഹരിനാരായണനാണ് വരികൾ കുറിക്കുന്നത്. പി.ജയചന്ദ്രൻ ചിത്രത്തിനു വേണ്ടി ഗാനം ആലപിക്കുന്നുണ്ട്. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’. 


Also Read: രാഷ്ട്രീയമായാലും പ്രണയമായാലും ഒരൊറ്റ നയം, സ്വന്തം രാഷ്ട്രീയം വ്യക്തമാക്കി ആസിഫ് അലി


ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് നായര്‍ ഛായാഗ്രഹണവും സൂരജ് ഇ.എസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, സേതുലക്ഷ്മി തുടങ്ങിയവരാണു മറ്റു താരങ്ങൾ. നവംബർ 19ന് ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.