ഹദ് ഫാസില്‍-സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിവേക് സംവിധാനം ചെയ്യുന്ന അതിരന്‍റെ ട്രെയിലര്‍ പുറത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തില്‍ ഒരു മനോരോഗ വിദഗ്ധന്‍റെ വേഷത്തില്‍ ഫഹദ് എത്തുമ്പോള്‍ മനോരോഗമുള്ള പെൺകുട്ടിയായി സായി പല്ലവി പ്രത്യക്ഷപ്പെടുന്നു. 


അനു മൂത്തേടനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വിവേകിന്‍റെ കഥയ്ക്ക് പി.എഫ് മാത്യൂസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 



പി.എസ്. ജയഹരിയുടേതാണ് സംഗീതം. പ്രശസ്ത തമിഴ് സംഗീത സംവിധാകനായ ജിബ്രാന്‍ ചിത്രത്തിനു പശ്ചാത്തല സംഗീതം ഒരുക്കുന്നത്.


അതുൽ കുൽക്കർണി, പ്രകാശ് രാജ്, രഞ്ജി പണിക്കർ, ശാന്തി കൃഷ്ണ തുടങ്ങി വൻ താരനിരയും ചിത്രത്തിലുണ്ട്.


സെഞ്ചുറി ഫിലിംസിന്‍റെ ബാനറില്‍ സെഞ്ചുറി കൊച്ചുമോനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.