Avathar 2 : കടലിനടിയിലെ മായാലോകം കാട്ടി വിസ്മയിപ്പിക്കാൻ അവതാർ 2 മലയാളത്തിലും എത്തും
ഇംഗ്ലീഷിൽ റിലീസ് ചെയ്യുന്നത് കൂടാതെ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിൽ മൊഴിമാറ്റം ചെയ്ത് ചിത്രം പ്രദർശിപ്പിക്കും.
സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജെയിംസ് കാമറൂൺ ചിത്രം അവതാറിന്റെ രണ്ടാം ഭാഗം മലയാളത്തിലും എത്തും. സിനിമാ ചരിത്രത്തില്‍ തന്നെ ഏറെ അത്ഭുതം സൃഷ്ട്ടിച്ച ചിത്രമാണ് അവതാർ, ഈ ചിത്രത്തിൻറെ രണ്ടാം ഭാഗം ഇന്ത്യയിൽ ആറ് ഭാഷകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇംഗ്ലീഷിൽ റിലീസ് ചെയ്യുന്നത് കൂടാതെ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിൽ മൊഴിമാറ്റം ചെയ്ത് ചിത്രം പ്രദർശിപ്പിക്കും. ചിത്രം ഡിസംബർ 16 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രം ഇന്ത്യയിൽ ആറ് ഭാഷകളിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചത് നിർമ്മാതാവായ ജോണ്‍ ലാന്‍ഡോയാണ്.
'അവതാർ- ദ വേ ഓഫ് വാട്ടർ' എന്നാണ് അവതാറിന്റെ രണ്ടാം ഭാഗത്തിന് പേര് നൽകിയിരിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ വർഷം തന്നെ പൂർത്തിയായിരുന്നു. ട്വന്റീത് സെഞ്ച്വറി ഫോക്സാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ചിത്രത്തിൻറെ പേരും റിലീസ് തീയതിയും ഈ വര്ഷം ഏപ്രിലിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. ലാസ് വേഗാസിലെ സീസർ പാലസിൽ നടന്ന സിനിമാകോൺ ചടങ്ങിലാണ് റിലീസ് തിയതിയും ചിത്രത്തിന്റെ പേരും പ്രഖ്യാപിച്ചത്.
പ്രേക്ഷകരിലേക്ക് കടലിനടിയിലെ വിസ്മയം ലോകം എത്തിക്കാനാണ് ഇത്തരണ സംവിധായകന്റെ ശ്രമം. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ കഴിയുന്ന തരത്തിലുള്ള സാങ്കേതികത ചിത്രത്തിലുണ്ടാകും എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. നീല മനുഷ്യരുടെ ഗ്രഹമായ പാൻഡോറയിലേക്ക് ത്രീഡി കാഴ്ചകളുമായി പ്രേക്ഷകനെ കൈപിടിച്ചു കൊണ്ടുപോവുകയാണ് അവതാറിലൂടെ ജെയിംസ് കാമറൂൺ ചെയ്തത്.
ALSO READ: Avatar 2: കാത്തിരിപ്പിന് വിരാമം! 'അവതാർ 2' ഡിസംബർ 16ന് എത്തും, ടൈറ്റിലും പ്രഖ്യാപിച്ചു
11 വർഷത്തെ കാത്തിരിപ്പാണ് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർക്ക് അവതാർ 2. ചിത്രത്തിൽ എന്തെല്ലാം ദ്യശ്യവിസ്മയങ്ങളാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. 2009 ലെ അവതാറിനു ശേഷം പാൻഡോറിലെ ‘നവി’യെന്ന അന്യഗ്രഹജീവികളുടെ ജീവിതം നാല് ഭാഗങ്ങളിലായി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുമെന്ന് കാമറൂൺ പ്രഖ്യാപിച്ചിരുന്നു. ചിത്രം പൂർണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂൺ പറയുന്നത്.
നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. അവതാർ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1832 കോടി രൂപയാണ് നിർമാണ ചെലവ്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന് 7500 കോടിയോളമാണ് മുതൽ മുടക്ക്. 2012ലാണ് അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്. റിലീസുകളും പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോവിഡിനെ തുടർന്ന് ഇത് നീണ്ടു പോകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...