Avatar 2: ആരാധകർക്ക് നിരാശ; `അവതാർ 2` കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്
Avatar 2 Release: അവതാർ 2ൻറെ അണിയറ പ്രവർത്തകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ഫിയോക് വ്യക്തമാക്കിയിട്ടുണ്ട്.
പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാർ 2. എന്നാൽ ചിത്രം കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്നാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചിരിക്കുന്നത്. വിതരണക്കാർ തുക കൂടുതൽ ചോദിച്ചതാണ് വിലക്ക് ഏർപ്പെടുത്താൻ കാരണം. കുറഞ്ഞത് മൂന്നാഴ്ച ചിത്രം പ്രദർശിപ്പിക്കണം എന്നതും അംഗീകരിക്കാൻ സാധിക്കില്ലെന്നും സംഘടന വ്യക്തമാക്കി.
മറ്റ് ഭാഷകളിലുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് 50.50 എന്നതാണ് മാനദണ്ഡം. അത് ലംഘിക്കുന്ന സിനിമകൾ പ്രദർശിപ്പിക്കില്ലെന്നാണ് ഫിയോക്കിന്റെ നിലപട്. അവതാറിന്റെ ആദ്യഭാഗം 50.50 ധാരണ പ്രകാരം ആണ് തിയേറ്ററുകളിൽ പ്രദർശിപ്പിച്ചത്. അഡ്വാൻസ് കൊടുത്തിരുന്നില്ലെന്നും ഫിയോക് വ്യക്തമാക്കി. അതേസമയം അവതാർ 2 അണിയറ പ്രവർത്തകരുമായി വിഷയം സംബന്ധിച്ച് ചർച്ചയ്ക്ക് തയ്യാറാണെന്നും ഫിയോക് അറിയിച്ചു.
Also Read: Avathar 2 : കടലിനടിയിലെ മായാലോകം കാട്ടി വിസ്മയിപ്പിക്കാൻ അവതാർ 2 മലയാളത്തിലും എത്തും
ഡിസംബർ 16-ന് ആണ് 'അവതാർ- ദി വേ ഓഫ് വാട്ടർ' പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാളം ഉൾപ്പടെ ഇന്ത്യയിലെ ആറ് ഭാഷകളിൽ ജെയിംസ് കാമറൂണ്‍ ചിത്രം റിലീസ് ചെയ്യും. ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. അവതാർ (ആദ്യഭാഗം) റിലീസ് ചെയ്തത് 2009ലണ്. ലോക സിനിമ ചരിത്രത്തില്‍ സാമ്പത്തികമായി ഏറ്റവും വരുമാനം നേടിയ ചിത്രമായിരുന്നു അവതാർ.
2012ലാണ് അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന ജെയിംസ് കാമറൂണിന്റെ പ്രഖ്യാപനം വന്നത്. അപ്പോൾ തന്നെ റിലീസ് തിയതികളും പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബർ 17 നും നാലാം ഭാഗം 2024 ഡിസംബർ 20നും അഞ്ചാം ഭാഗം 2025 ഡിസംബർ 19നും റിലീസ് ചെയ്യുമെന്നായിരുന്നു ജെയിംസ് കാമറൂണിന്റെ പ്രഖ്യാപനം. എന്നാൽ കൊവിഡിനെ തുടർന്ന് റിലീസുകൾ പ്രഖ്യാപിച്ച സമയത്ത് നടത്താനായില്ല. ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...