മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം ആയിഷയുടെ ഷൂട്ടിംഗ് പൂർത്തിയായി. യുണൈറ്റഡ് അറബ് എമിറേറ്റ്സിലും കേരളത്തിലുമായി ആണ് ചിത്രം ഷൂട്ട് ചെയ്തത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ആമിര്‍ പള്ളിക്കലാണ്. ആകെ 7 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളം കൂടാതെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആയിഷ.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ആയിഷ. മലയത്തിലെ വൻ ബജറ്റിലെത്തുന്ന ചുരുക്കം ചില സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിൽ ഒന്നാണ് ആയിഷ. നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ കഥാപാത്രം വളരെയധികം ശ്രദ്ധനേടുമെന്ന അണിയറ പ്രവർത്തകർ സൂചിപ്പിച്ചിരുന്നു. ചിത്രം പ്രഖ്യാപിച്ച സമയം മുതൽ തന്നെ ഏറെ ശ്രദ്ധ നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. കോഴിക്കോട് മുക്കവും റാസൽ ഖൈമയുമായിരുന്നു ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകൾ.


ALSO READ: Ayisha First Look : ആയിഷയുടെ ഫസ്റ്റ് ലുക്കെത്തി; നൃത്ത ചുവടുമായി വിസ്മയിപ്പിച്ച് മഞ്ജു വാര്യർ


ചിത്രത്തിൻറെ ഷൂട്ടിങ് യുഎഇയിൽ പ്രധാന റോഡ് അടച്ചിട്ട് നടത്തുന്നതിന്റെ വീഡിയോ സമൂഹിക മാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ മഞ്ജു വാര്യരെ കൂടാതെ നടി രാധികയും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഇത് കൂടാതെ സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങി നിരവധി വിദേശി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.


ചിത്രം ശ്രദ്ധ നേടാൻ മറ്റൊരു കാര്യം അതിന്റെ കൊറിയോഗ്രാഫി ചെയ്യുന്നത് തമിഴ് നടൻ പ്രഭുദേവ ആണെന്നുള്ളതാണ്. ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ് .  ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ ചിത്രം നിർമ്മിക്കുന്നത് സക്കറിയയാണ്. ഇതുകൂടാതെ ഫെതര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ശംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി എന്നിവർ ചിത്രത്തിലെ സഹനിർമ്മാതാക്കളാണ്.


ഏറെ നാളുകൾക്ക് ശേഷം പ്രഭുദേവ കെറിയോ​ഗ്രാഫി നടത്തുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ആയിഷയ്ക്കുണ്ട്. ബി കെ ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ചിത്രത്തിൽ നിരവധി അറബി, ഇന്ത്യൻ പിന്നണി ഗായകർ പാടുന്നുണ്ട്. ചിത്രത്തിൻറെ സംഗീത സംവിധായകൻ എം ജയചന്ദ്രനാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.