മഞ്ജു വാര്യർ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ആയിഷയിലെ പുതിയ ഗാനം പുറത്തുവിട്ടു. കണ്ണിലെ കണ്ണിലെ എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന് വേണ്ടി കോറിയോഗ്രാഫി നിർവ്വഹിച്ചിരിക്കുന്നത് പ്രഭുദേവയാണ്. ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് ബികെ ഹരിനാരായണനാണ്. എം ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഹി അജയനാണ്. ഗാനത്തിന്റെ അറബിക് വരികൾ ഒരുക്കിയിരിക്കുന്നത് ഡോ. നൂറ അൽ മർസൂഖിയാണ്. ഗാനത്തിൽ മഞ്ജു വാര്യരെ ഡാൻസ് സ്റ്റെപ്പുകൾ പഠിപ്പിക്കുന്ന പ്രഭുദേവയുടെ ദൃശ്യങ്ങളും ഉണ്ട്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം ഒക്ടോബർ 21 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ആയിഷ. നവാ​ഗതനായ ആമിർ പള്ളിക്കലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്.  യുണൈറ്റഡ് അറബ് എമിറേറ്റ്സിലും കേരളത്തിലുമായി ആണ് ചിത്രം ഷൂട്ട് ചെയ്തത്. ചിത്രത്തിൻറെ ഷൂട്ടിങ് നേരത്തെ തന്നെ പൂർത്തിയായിരുന്നു. ഏഴ് ഭാഷകളിലായി റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് ആയിഷ. മലയാളം കൂടാതെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മലയാളത്തിലെ വൻ ബജറ്റിലെത്തുന്ന ചുരുക്കം ചില സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിൽ ഒന്നെന്ന പ്രത്യേകത കൂടി ആയിഷയ്ക്കുണ്ട്. നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ കഥാപാത്രം വളരെയധികം ശ്രദ്ധനേടുമെന്ന് അണിയറ പ്രവർത്തകർ സൂചിപ്പിച്ചിരുന്നു.


ALSO READ: Ayisha Movie : "കണ്ണിലെ കണ്ണിലെ"; മഞ്ജു വാര്യരുടെ പിറന്നാളിന് ആയിഷയിലെ സോങ് ടീസറെത്തി, ചിത്രം ഉടൻ


ചിത്രം പ്രഖ്യാപിച്ച സമയം മുതൽ തന്നെ ഏറെ ശ്രദ്ധ നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. കോഴിക്കോട് മുക്കവും റാസൽ ഖൈമയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിന്റെ ഷൂട്ടിങ് യുഎഇയിൽ പ്രധാന റോഡ് അടച്ചിട്ട് നടത്തുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ മഞ്ജു വാര്യരെ കൂടാതെ നടി രാധികയും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഒപ്പം സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങി നിരവധി വിദേശി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.


ചിത്രത്തിലെ നൃത്തം കൊറിയോഗ്രാഫി ചെയ്യുന്നത് തമിഴ് നടൻ പ്രഭുദേവ ആണ്. ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ ചിത്രം നിർമ്മിക്കുന്നത് സക്കറിയയാണ്. ഇതുകൂടാതെ ഫെതര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ശംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി എന്നിവർ ചിത്രത്തിലെ സഹനിർമ്മാതാക്കളാണ്. ഏറെ നാളുകൾക്ക് ശേഷം പ്രഭുദേവ കെറിയോ​ഗ്രാഫി ചെയ്യുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ആയിഷയ്ക്കുണ്ട്. ബി കെ ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ചിത്രത്തിൽ നിരവധി അറബി, ഇന്ത്യൻ പിന്നണി ഗായകർ പാടുന്നുണ്ട്. ചിത്രത്തിൻറെ സംഗീത സംവിധായകൻ എം ജയചന്ദ്രനാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ