P Khurrana: ആയുഷ്മാന്‍ ഖുറാനയുടെ പിതാവ് പി. ഖുറാന അന്തരിച്ചു
Ayushmann Khurrana`s father passes away: പി ഖുറാനയുടെ സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച (മെയ് 19) വൈകുന്നേരം 5:30 ന് മണിമജ്ര ശ്മശാന ഗ്രൗണ്ടില്‍ നടക്കും.
ന്യൂഡല്‍ഹി: ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനയുടെ പിതാവ് പി ഖുറാന അന്തരിച്ചു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മരണകാരണം എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞ കുറച്ചുകാലമായി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
'ഞങ്ങളുടെ ജീവിതത്തിന്റെ നെടുംതൂണും കുടുംബത്തിന്റെ ഹൃദയതാളവുമായിരുന്ന പ്രിയപ്പെട്ട പിതാവ്, പി ഖുറാന (വീരേന്ദ്ര ഖുറാന) ഞങ്ങളെ വിട്ട് സ്വര്‍ഗത്തിലേയ്ക്ക് പോയിരിക്കുന്നു.' ഖുറാന കുടുംബം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. പി ഖുറാനയുടെ ശവസംസ്‌കാരം വെള്ളിയാഴ്ച (മെയ് 19) വൈകുന്നേരം 5:30 ന് മണിമജ്ര ശ്മശാന ഗ്രൗണ്ടില്‍ നടക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.
ALSO READ: രജനീകാന്ത് അഭിനയം നിര്‍ത്തുന്നു? അവസാന ചിത്രം ലോകേഷിനൊപ്പമെന്ന് സൂചന
പി ഖുറാനയുടെ മരണവാര്‍ത്ത അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. അറിയപ്പെടുന്ന ജ്യോതിഷികളില്‍ ഒരാളായിരുന്നു പണ്ഡിറ്റ് പി ഖുറാന. ജ്യോതിഷ രംഗത്തെ സംഭാവനകള്‍ക്ക് പേരുകേട്ടയാളാണ് അദ്ദേഹം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...