മലയാളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്ന ബാബു ആന്റണിയുടെ (Babu Antony) പുതിയ മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ബാബു ആന്റണി തന്നെയാണ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. താൻ പാടിയ ​ഗാനങ്ങളൊക്കെ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ള താരമാണ് ബാബു ആന്റണി. ആ ഗാനങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. താരത്തിന്റെ പുതിയ മ്യൂസിക് വീഡിയോ ആണ് ഇപ്പോൾ തരം​ഗമാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മ്യൂസിക് വീഡിയോയുടെ ആശയവും ബാബു ആന്റണിയുടേത് തന്നെയാണ്. ദ റെഡെംപ്ഷൻ എന്നാണ് മ്യൂസിക് വീഡിയോയ്ക്ക് പേര് നൽകിയിരിക്കുന്നത്. ഗോപകുമാറും നവീൻ രാജുമാണ് ചേർന്നാണ് ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. ഗാന രചനയും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഫാദര്‍ ലിനോ പുത്തൻവീട്ടിലാണ്. മികച്ച പ്രതികരണമാണ് ബാബു ആന്റണിയുടെ മ്യൂസിക് വീഡിയോയ്‍ക്ക് ലഭിക്കുന്നത്.


Also Read: Babu Antony : ഇരട്ടി പവറിൽ അടിക്കാൻ ബാബു ആന്റണി; 'ചന്ത'യുടെ രണ്ടാം ഭാഗം ഉടൻ; "സുൽത്താൻ" വരുന്നു


 



 


അതേസമയം ബാബു ആന്റണി നായകനായെത്തിയ 'ചന്ത'യുടെ രണ്ടാം ഭാഗം വരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ബാബു ആന്റണി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. സംവിധായകൻ സുനിൽ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ഒമർ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലാണ് ബാബു ആന്റണി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ വച്ചായിരുന്നു ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നടന്നത്. 


Also Read: ജീവിതത്തിൽ മറക്കാൻ പറ്റാത്ത 'ആ നിമിഷം' യൂണിറ്റ് മൊത്തം നിശബ്ദമായ സമയം- ബാബു ആൻറണി പറയുന്നു


 


വലിയ ഒരു മാസ്സ് അപ്പിയറൻസിൽ തന്നെയാണ് ബാബു ആന്റണി ചിത്രത്തിൽ എത്തുക എന്നാണ് സംവിധായകൻ ഒമർ ലുലു പറഞ്ഞിരുന്നത്. ഡെന്നിസ് ജോസഫിന്‍റെ അവസാന തിരക്കഥ കൂടിയാണിത്. ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തിൽ ബാബു ആന്റണി വീണ്ടും എത്തുമ്പോൾ ചിത്രം ഏറെ ശ്രദ്ധനേടുന്നുണ്ട്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് നായകനായി ബാബു ആന്റണി മലയാള സിനിമയില്‍ തിരിച്ചെത്തുന്നത്. ചിത്രത്തിന്‍റെ നിര്‍മ്മാണം റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്ഷൻസും ചേർന്നാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.