ബ്രഹ്മാണ്ഡചിത്രം ബാഹുബലി-2ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ദ ബിഗിനിങ് സംവിധാനം ചെയ്ത എസ്.എസ് രാജമൗലി തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ 28ന് ചിത്രം റിലീസിനെത്തും.
ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ കയില്‍ ചെങ്ങലയോടെ നില്‍ക്കുന്ന അതീവ ഗെറ്റപ്പുമായാണ് പ്രഭാസ് എത്തുന്നത്. ബാഹുബലി : ദ ബിഗിനിങ് സംവിധാനം ചെയ്ത എസ്.എസ് രാജമൗലി തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ 28ന് ചിത്രം റിലീസിനെത്തും.
2015 ജൂലൈ 10 നു പ്രദര്‍ശനത്തിനെത്തിയ പുരാവൃത്ത സിനിമയായ ബാഹുബലി : ദ ബിഗിനിങ് പത്ത് ദിവസത്തിനുള്ളില്‍ 335 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. പ്രഭാസ്, തമന്ന ഭാട്ടിയ ,അനുഷ്ക ഷെട്ടി തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തില്‍ സത്യരാജ്, നാസ്സര്‍, രമ്യ കൃഷ്ണന്‍ ,തുടങ്ങിയവരും അഭിനയിച്ചിരുന്നു. തെലുഗു ,തമിഴ് ഭാഷകളിലായി ചിത്രീകരിച്ച ബാഹുബലി മലയാളമുള്‍പ്പടെ ആറു ഭാഷകളില്‍ മൊഴി മാറ്റി പ്രദര്‍ശിപ്പിച്ചു.