രാമലീലയ്ക്ക് ശേഷം ദിലീപും അരുൺ ഗോപിയും ഒന്നിച്ച ചിത്രമാണ് 'ബാന്ദ്ര'. തിയേറ്ററിൽ വലിയ പരാജയമായിരുന്നു ചിത്രം. 2023 നവംബർ 10ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒടിടിയിൽ പോലും ഇതുവരെയായി എത്തിയിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ആമസോൺ പ്രൈം ബാന്ദ്രയുടെ ഒടിടി അവകാശം സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. ഉടൻ തന്നെ ചിത്രം സ്ട്രീമിങ് തുടങ്ങും. എന്നാൽ റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഉദയകൃഷ്ണയാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിച്ചത്. തെന്നിന്ത്യൻ താര സുന്ദരി തമന്ന ആദ്യമായി അഭിനയിച്ച മലയാള ചിത്രമാണിത്. ചിത്രത്തിൽ തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ്-പഞ്ചാബി താരം രാസിങ് ഖുറാനയും സിനിമയുടെ ഭാഗമായിട്ടുണ്ട്.


Also Read: Asif Ali Movie Ott: ഒടുവിൽ ആ അപ്ഡേറ്റെത്തി, പ്രേക്ഷകർ കാത്തിരുന്ന ഒടിടി റിലീസ്; ആസിഫ് അലി ചിത്രം എത്തുന്നു


 


ഷാജി കുമാറാണ് ക്യാമറ കൈകാര്യം ചെയ്തത്. സം സി എസ് ചിത്രത്തിന് സംഗീതം നൽകി. ആക്ഷൻ രംഗങ്ങൾക്ക് ഏറ്റവും പ്രധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കിയത്. അൻപറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. വിവേക് ഹർഷനാണ് എഡിറ്റിങ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.