അദിവി ശേഷ് നായകനാകുന്ന ജി2വിൽ നടി ബനിത സന്ധു നായികയായി എത്തുന്നു. വമ്പൻ ആക്ഷൻ രംഗങ്ങളോടെ ഒരുങ്ങുന്ന ബനിതയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമാണ് ജി 2. ഗുജറാത്തിലെ ഭുജിൽ ബനിത ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ, സർദാർ ഉദം, ആദിത്യ വർമ്മ തുടങ്ങിയ ചിത്രങ്ങളിൽ ബനിത അഭിനയിച്ചിട്ടുണ്ട്.2018-ൽ പുറത്തിറങ്ങിയ ഗൂഡചാരി എന്ന ചിത്രത്തിൻ്റെ  സീക്വൽ ആറ് വർഷത്തിന് ശേഷം എത്തുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ഉണ്ണി മുകുന്ദൻ,മഹിമാ നമ്പ്യാർ ചിത്രം ''ജയ് ഗണേഷ് " ട്രെയിലർ എത്തീ


പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്‌സ്, എകെ എൻ്റർടൈൻമെൻ്റ്‌സ് എന്നിവയുടെ ബാനറിൽ ടിജി വിശ്വ പ്രസാദും അഭിഷേക് അഗർവാളും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിനയ് കുമാർ സിരിഗിനീടിയാണ് സംവിധാനം. ഇമ്രാൻ ഹാഷ്മി മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു.ജി 2 വിൻ്റെ ഭാഗമാകുന്നത് തനിക്ക്  സന്തോഷമാണെന്ന് ബനിത നേരത്തെ ചിത്രത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ചിത്രത്തിൽ ബനിതയുടെ വേഷം മുമ്പത്തെ കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ്. പി ആർ ഒ - ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.