മോഹൻലാൽ സംവിധാന കുപ്പായമണിഞ്ഞ ചിത്രം ബറോസ് ക്രിസ്തുമസ് ദിനത്തിൽ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് നേടുന്നത്. കുട്ടികൾക്ക് വേണ്ടിയുള്ള ചിത്രം എന്നാണ് ബറോസിനെ വിശേഷിപ്പിച്ചിരുന്നത്. 3ഡി ചിത്രമായതിനാൽ തന്നെ കുട്ടികൾക്ക് ഇത് ഇഷ്ടപ്പെടും. ​ഗംഭീര 3ഡി ആനിമേഷൻ വർക്കാണ് ചിത്രത്തിനായി ചെയ്തിരിക്കുന്നതെന്നാണ് സിനിമ കണ്ട പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് ബറോസ് എന്ന് ഏവരും അഭിപ്രായപ്പെടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ സ്ക്രിപ്റ്റിന്റെ കാര്യം വരുമ്പോൾ ചില പോരായ്മകളും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. സന്തോഷ്‌ രാമന്റെ ആർട്ട് വർക്കുകളും പ്രേക്ഷകരെ വിസ്മയിപ്പിക്കും.


Also Read: Allu Arjun Stampede Case: അല്ലു അർജുന്റെ സുരക്ഷാ മാനേജർ പിടിയിൽ; അല്ലു അർജുനെ തിയേറ്ററിലെത്തിച്ച് തെളിവെടുക്കും


 


മോഹന്‍ലാല്‍ തന്നെ ടൈറ്റില്‍ വേഷത്തില്‍ എത്തിയ ചിത്രത്തിന്‍റെ ക്യാമറാമാന്‍ സന്തോഷ് ശിവനാണ്.. ജിജോ പുന്നോസിന്‍റെ തിരക്കഥയില്‍ ആരംഭിച്ച ചിത്രം ഇടയ്ക്ക് നിന്നുപോകുകയും പിന്നീട് ടി.കെ രാജീവ് കുമാറും മോഹന്‍ലാലും ചേര്‍ന്ന് പുതിയ തിരക്കഥ ഒരുക്കുകയുമായിരുന്നു. നവോദയയുമായി സഹകരിച്ചാണ് ഈ ബിഗ് ബജറ്റ് സിനിമ യാഥാര്‍ത്ഥ്യമാക്കിയത്. ആശിര്‍വാദ് സിനിമാസ് ആണ് പ്രധാന നിര്‍മാതാക്കള്‍. മറ്റ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്. 2019 ഏപ്രിലില്‍ പ്രഖ്യാപിച്ച ചിത്രമാണ് ബറോസ്. 


ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിച്ചത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കിയത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുന്നത്. ഭാര്യയുടെ വേഷത്തിലാണ് പാസ് വേഗ എത്തിയത്. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.