ബേസിൽ ജോസഫ് നായകനായി തീയ്യേറ്ററുകളിൽ എത്തിയ ഏറ്റവും പുതിയ ചിത്രം ഫാലിമിക്ക് മികച്ച പ്രേക്ഷക പ്രതികരണം. നവാഗതനായ നിതിഷ് സഹദേവ്  സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫുൾ ഒാൺ കോമഡി എൻറർടെയിനറാണ്. ഫോറം കേരള പങ്ക് വെച്ച കണക്ക് പ്രകാരം 90 ലക്ഷമാണ് ചിത്രം രണ്ടാം ദിനം നേടിയത്. ആദ്യ ദിവസത്തേക്കാൾ 80 ശതമാനത്തിലധികമാണ് കളക്ഷനിലെ വർധന. ചില ട്വിറ്റർ പേജുകളിൽ ചിത്രം 1 കോടിക്ക് അടുത്ത് കളക്ഷൻ നേടിയെന്നും പറയുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മഞ്ജു പിള്ള, സിദ്ധാർദ്ധ് പ്രദീപ്, മീനാരാജ് എന്നിവരാണ് ഫാലിമിയിലെ മറ്റു താരങ്ങൾ.


 



സംവിധായകൻ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രൊഡക്‌ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. ജോൺ പി. എബ്രഹാം, റംഷി അഹമ്മദ്, ആദർശ് നാരായണൻ എന്നിവരാണ് കോ പ്രൊഡ്യൂസേഴ്‍സ്. മേക്കപ്പ് സുധി സുരേന്ദ്രൻ. കോസ്റ്റും ഡിസൈനെർ വിശാഖ് സനൽകുമാർ. സൗണ്ട് ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്സിങ് വിപിൻ നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനൂപ് രാജ്, ത്രിൽസ് പി സി സ്റ്റണ്ട്സ്, വാർത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് അമൽ സി സാധർ, ടൈറ്റിൽ ശ്യാം സി ഷാജി, ഡിസൈൻ യെല്ലോ ടൂത്ത് എന്നിവരുമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.