ടൊവീനോ തോമസ് നിർമിക്കുന്ന ചിത്രത്തിൽ ബേസിൽ ജോസഫ് നായകനാകുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടു. ചിത്രത്തിന് മണണമാസ്സ് എന്നാണ് പേരിട്ടിരിക്കുന്നത്. ബേസിൽ ഒരുക്കിയ ടൊവീനോ ചിത്രം മിന്നൽ മുരളിയുടെ അസോസിയേറ്റ ഡയറക്ടർ ശിവപ്രസാദാണ് മരണമാസ്സ് സംവിധാനം ചെയ്യുന്നത്. ശിവപ്രസാദ് സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണ് മരണമാസ്സ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബേസിൽ ജോസഫിന് പുറമെ രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. സിജു സണ്ണിയുടേതാണ് ചിത്രത്തിന്റെ കഥ. സിജുവും സംവിധായകൻ ശിവപ്രസാദുമാണ് മരണമാസിന്റെ തിരക്കഥയും സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്.


ALSO READ : Pushpa 2 : ഇനി ദാരിക വധം! പുഷ്പ 2 ടീസർ



ടൊവീനോ തോമസ് പ്രൊഡക്ഷൻസിന്റെയും വേൾഡ് വൈഡ് ഫിലിംസിന്റെയും ബാനറിൽ ടൊവീനോ തോമസും ടിങ്സ്റ്റൺ തോമസും, തൻസീർ സലാമും ചേർന്നാണ് മരണമാസ്സ് നിർമിക്കുന്നത്. ഇംതിയാസ് കദീറാണ് ചിത്രത്തിന്റെ സഹനിർമാതാവ്. ഗോകുൽനാഥ് ജി എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.


നീരജ് രവിയാണ് സിനിമയ്ക്ക് ക്യാമറ കൈകാര്യം ചെയ്യുക. ചമ്മൻ ചാക്കോയാണ് എഡിറ്റർ. മുരിയുടെ വരികൾക്ക് ജയ് ഉണ്ണിത്താൻ സംഗീതം നൽകും.



 

 


 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.