വിജയ് ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെ​ഗ്ഡെ ആണ് നായിക.  ചിത്രത്തിലെ അറബിക് കുത്ത് ​ഗാനം ഇപ്പോൾ തരം​ഗമായിരിക്കുകയാണ്. സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ അറബിക് കുത്തിന് ചുവട് വച്ച് രം​ഗത്തെത്തിയിരുന്നു. റീൽസുകളിൽ മുഴുവൻ ഇപ്പോൾ ഇതാണ് വൈറൽ. അറബിക് കുത്തിന് പിന്നാലെ തരം​ഗമാകാൻ എത്തിയിരിക്കുകയാണ് ബീസ്റ്റിലെ പുതിയ ​ഗാനം.


COMMERCIAL BREAK
SCROLL TO CONTINUE READING


 


ലിറിക്കൽ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ജോളി ഓ ജിംഖാന എന്ന് തുടങ്ങുന്ന ​ഗാനം വിജയ് തന്നെയാണ് പാടിയിരിക്കുന്നത്. അനിരുദ്ധ് സം​ഗീതം നൽകിയ ​ഗാനം എഴുതിയത് കാർത്തിക് ആണ്. റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ വിജയ് പാടിയ ​ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


15 ദിവസങ്ങൾ കൊണ്ട് തെന്നിന്ത്യയിൽ ഏറ്റവും വേ​ഗത്തിൽ 100 മില്യണ്‍ കാഴ്ച്ചക്കാർ ലഭിക്കുന്ന ഗാനം എന്ന റെക്കോര്‍ഡാണ് അറബിക് കുത്ത് സ്വന്തമാക്കിയത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.