വിജയ് ചിത്രം ബീസ്റ്റ് തിയേറ്ററിൽ കാണാൻ സാധിക്കാതെ പോയവർക്ക് ഇപ്പോൾ വീട്ടിലിരുന്ന് കാണാൻ അവസരം വന്നിരിക്കുകയാണ്. ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി കഴിഞ്ഞു. നെറ്റ്ഫ്ലിക്സിലും, സൺ നെക്സ്റ്റിലുമാണ് ബീസ്റ്റ് സ്ട്രീം ചെയ്യുന്നത്. നെറ്റ്ഫ്ലിക്സ്, സൺ നെക്സ്റ്റ് സബ്സ്ക്രിപ്ഷൻ എടുത്തവർക്ക് ചിത്രം കാണാൻ കഴിയും. 


COMMERCIAL BREAK
SCROLL TO CONTINUE READING

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ


നെറ്റ്ഫ്ലിക്സ് (മൊബൈൽ മാത്രം) - 149 രൂപ 


നെറ്റ്ഫ്ലിക്സ് (ബേസിക്) - 199 രൂപ 


നെറ്റ്ഫ്ലിക്സ് (സ്റ്റാൻഡേർഡ്) - 499 രൂപ 


നെറ്റ്ഫ്ലിക്സ് (പ്രീമിയം) - 649 രൂപ 


Also Read: Beast in Netflix: ബീസ്റ്റ് ഒടിടിയിൽ എത്തി, ഈ പ്ലാറ്റ് ഫോമുകളിൽ ഇപ്പോൾ കണ്ട് തുടങ്ങാം


ഏപ്രിൽ 13നാണ് ബീസ്റ്റ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രം വേൾഡ് വൈഡ് ആണ് റിലീസിനെത്തിയത്. ചിത്രത്തിൽ വീര രാഘവൻ എന്ന റോ ഏജന്റിന്റെ കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. പൂജാ ഹെഗ്ഡെ ആണ് ബീസ്റ്റിലെ നായിക. ഷൈൻ ടോം ചാക്കോ, ശെൽവ രാഘവൻ, അപർണാ ദാസ്, സതിഷ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം ബോക്സോഫീസിൽ വൻ ഹിറ്റാണെന്ന് നിർമ്മാതാക്കൾ പറയുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ചിത്രം ഒടിടിയിൽ കാണാൻ സാധിക്കും.



 


തിയേറ്ററുകളിലെത്തി ആറ് ദിവസത്തിനുള്ളിൽ 600 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിന് സ്ഥിരം വിജയ് ടച്ചുണ്ടായിരുന്നില്ല എന്ന വിമർശനം ഉയർന്നിരുന്നെങ്കിലും മികച്ച വിജയമാണ് ചിത്രം നേടിയത്. തമിഴ്നാട്ടിൽ ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചുവെന്നും അഭിപ്രായമുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.