സ്വന്തം ഇച്ഛ പ്രകാരമേ "മരണം സംഭവിക്കൂ" എന്ന വരമുണ്ടായിരുന്നു മഹാഭാരതത്തിൽ ഭീഷ്മർക്ക്. ജരാനരകളിലും അദ്ദേഹം കുരുക്ഷേത്ര യുദ്ധത്തിൽ സൈന്യാധിപനായിരുന്നു. പടവെട്ടി ജയിക്കാൻ ആവില്ലെന്ന ഘട്ടത്തിൽ ശിഖണ്ഡിയെ നിർത്തിയാണ്  പാണ്ഡവർ ഭീഷമരെ പരാജയപ്പെടുത്തിയെന്നത് കഥ.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വന്തം പിതാവിനായി മരണം വരെ ബ്രഹ്മചര്യമനുഷ്ടിച്ച ഭീഷ്മരുടെ നിസ്വാർഥത ചരിത്രം പറയാൻ ഒരു പക്ഷെ അമൽ നീരദിൻറെ ഭീഷ്മ പർവ്വത്തിനായെന്ന് കരുതാം.


ഭീഷ്മർ കാത്ത് വെച്ചത് പോലെ പലതും ചേർത്താണ് കൊച്ചിയിലെ പുരാതന അഞ്ഞൂറ്റി കുടുംബത്തെ മൈക്കിളും തൻറെ പിതാവിനായി ചേർത്ത് പിടിച്ചത്. എന്നിട്ടും ഒരു ഘട്ടത്തിൽ പുരക്ക് മേലെ വളരുന്ന ആ മരങ്ങളെ മൈക്കിളിന് കണ്ടില്ലെന്ന് നടിക്കാൻ പറ്റുന്നില്ല.


പ്രതീക്ഷിച്ചത് പോലെ തന്നെയെന്ന അമൽ നീരദ് പടങ്ങളുടെ ശൈലി ഭീഷ്മ പർവ്വത്തിലും  മാറ്റേണ്ടതില്ല. തുടക്കം മുതൽ ഒടുക്കം വരെയുള്ള മാസ് ആക്ക്ഷൻ മിക്സാണ് ചിത്രം. രണ്ട് കുടുംബങ്ങളുടെ പകയും ചോരക്കഥകളും സ്ഥിരം സബ്ജക്റ്റുകൾ തന്നെയാണെങ്കിലും അതിൽ നിന്നും അൽപ്പം വ്യത്യസ്തത കൊണ്ടു വരാൻ ഭീഷ്മ പർവ്വത്തിൻറെ  മേക്കിങ്ങിനായി.  ചെല്ലാനത്തു നിന്നും മൈക്കിളിനെ കാണാനായി ഒാട്ടോയിൽ അഞ്ഞൂറ്റിയിലേക്ക് പോകുന്ന അമ്മയുടെയും മകളുടെയും കഥയിൽ തുടങ്ങി മൈക്കിൾ എന്ന കിരീടം വെക്കാത്ത രാജാവിനെ അമൽ നീരദ് പ്രേക്ഷകർക്ക് നൽകി എന്ന് വേണം പറയാൻ


യഥാർത്ഥ ശത്രു പുറത്തല്ല അകത്താണെന്നത് മനസ്സിലാക്കാൻ മമ്മൂട്ടിയുടെ മൈക്കിൾ എന്ന കഥാപാത്രത്തിന് മനസ്സിലാവാൻ താമസം എടുത്തോ എന്നത് ചോദ്യമാണ്.ആദ്യ ഇൻറർവെൽ വരെയും അനുഭവപ്പെടുന്ന വലിച്ചിൽ രണ്ടാം പകുതിയിൽ കാര്യമായി തോന്നിയില്ല  എന്ന് വേണം പറയാൻ. ഇത്രയധികം കഥാപാത്രങ്ങളെ ഒരുമിച്ച് ചേർത്തതു കൊണ്ട് തന്നെ ചിത്രത്തിന് ഒരു പുതുമ എല്ലായ്പ്പോഴും അനുഭവപ്പെടുന്നുമുണ്ട്. 


എടുത്തു പറയേണ്ടത് ഷൈൻ ടോം ചാക്കോയുടെ വില്ലനിസം തന്നെയാണ്. പകുതിയിലാണ് എൻട്രി എങ്കിലും സുദേവ് നായരും തൻറെ ഭാഗം മികച്ചതാക്കി.കെപിഎസി ലളിത, നെടുമുടി വേണു എന്നിവർ ഒാർമയിൽ നിന്നും വീണ്ടും സ്ക്രീനിലേക്ക് പറിച്ച് വെച്ചത് പോലെ തോന്നിയെങ്കിൽ അത് സത്യം തന്നെയാണ്.


നാദിയ, മാലാ പാർവ്വതി, ലെന, പോളി, വീണ, അനസൂയ എല്ലാവരും മികച്ച രീതിയിൽ അവതരിപ്പിച്ചു.മികച്ച ബിജിഎം, പാട്ടുകൾ എന്നിവക്ക് സുഷിൻ ശ്യാമിന് തന്നെ കയ്യടി. അത്രക്ക് ഇഫക്ടീവായിരുന്നു ചിത്രത്തിൻറെ ബിജിഎമ്മുകൾ. ആക്ഷൻ പാക്കുകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ചിത്രം നൽകുന്നത് ഗംഭീര സദ്യ തന്നെയാണന്നതിൽ സംശയമില്ല.


റേറ്റിങ്ങ്- 3.5/5


ഇടയിലെപ്പോഴോ അനുഭവപ്പെടുന്ന വലിച്ചിൽ, ശക്തമായ കഥയുടെ അഭാവം. കാര്യമായൊന്നും പ്രതീക്ഷിക്കാനില്ലാത്ത സ്ഥിരം ക്ലൈമാക്സ് എന്നിവ അൽപ്പം അരോചകമാണെന്ന് ചൂണ്ടിക്കാണിക്കാതിരിക്കാൻ വയ്യ.  എങ്കിലും രണ്ടര മണിക്കൂറിൽ മറ്റൊരു അമൽ നീരദ് ആക്ഷൻ പാക്ക് തന്നെയാണ് ഭീഷ്മപർവ്വം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ