തണുപ്പ് കാലം കാര്യമായി കേരളത്തിൽ ബാധിക്കുന്നില്ലെങ്കിലും രാത്രിയോടെ പലയിടങ്ങളിലും ശക്തമായ തണുപ്പ് അനുഭവപ്പെടാറുണ്ട്. ഇത് പകൽ വരെയും ഇങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും താപനില 10 ഡിഗ്രിയിൽ താഴെയാണ്, ചില സ്ഥലങ്ങളിൽ ഇത് പൂജ്യത്തിനടുത്തെത്തിയിട്ടുണ്ട്. ആരോഗ്യം കൃത്യമായി ശ്രദ്ധിക്കേണ്ട സമയമാണിത്. ഒപ്പം തന്നെ കുട്ടികളുടെ ആരോഗ്യവും വളരെ അധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു കുട്ടിക്ക് ജലദോഷം പിടിപെട്ടാൽ, പല രോഗങ്ങളും പിന്നെ അവനെ പിടികൂടും.  കുട്ടികൾക്ക് വീണ്ടും വീണ്ടും അസുഖം വരാതിരിക്കാൻ ശൈത്യകാലത്ത് കുട്ടികളെ കുളിപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്തണം. ഇതിനുള്ള ശരിയായ സമയവും മാർഗവും എന്താണെന്ന് പരിശോധിക്കാം. നവജാത ശിശുക്കളിലാണ് ഇത് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത്.


കുട്ടികളെ കുളിപ്പിക്കാൻ 


ശൈത്യകാലത്ത്, നവജാതശിശുവിനെ കുളിപ്പിക്കുന്നത് പരമാവധി ഉച്ചയ്ക്ക് 12:00 മണിക്കുള്ളിലാക്കുക, 11 മുതൽ 12 അല്ലെങ്കിൽ 1:00 വരെ മാത്രം കുട്ടികളെ കുളിപ്പിക്കാൻ ശ്രമിക്കുക, സൂര്യപ്രകാശം അതിൻ്റെ ഉച്ചസ്ഥായിയിൽ ആയിരിക്കുമ്പോൾ വേണമിത്. കുളിച്ചതിന് ശേഷം അവരെ നന്നായി തുടയ്ക്കുകയും സൂര്യപ്രകാശം കൊള്ളിക്കുകയും ചെയ്യാം. താരതമ്യേനെ ചൂട്, തണുപ്പ്, എന്നിവ കുറഞ്ഞിരിക്കുന്ന കാലമാണിത്.
 
ഈ സമയത്ത് കുട്ടികളെ കുളിപ്പിക്കരുത്


ഇനി ഒരു പക്ഷെ നിങ്ങളുടെ കുട്ടി ചെറുതാണെങ്കിൽ ഭക്ഷണം കൊടുക്കുന്ന സമയത്തോ  ഉറങ്ങുന്ന സമയത്തോ ഒരിക്കലും കുട്ടിയെ കുളിപ്പിക്കരുത്, ഇത് കുട്ടിയെ പ്രകോപിപ്പിക്കുകയും അവർക്ക് ശരിയായി കുളിക്കാൻ പറ്റാതാവുകയും ചെയ്യും. ഏറ്റവും പ്രധാനപ്പെട്ട കാര്യം കുട്ടികൾക്ക് കൃത്യമായൊരു ദിനചര്യ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ് കുട്ടികളെ ഒരേ സമയത്ത് തന്നെ കുളിപ്പിക്കുക. അവരുടെ കാര്യങ്ങൾ കൃത്യമായി ചെയ്യുകയും ചെയ്യുക.
 
ജലത്തിൻ്റെ താപനില


ശൈത്യകാലത്ത് കുട്ടികളെ കുളിപ്പിക്കാൻ താപനിലയിൽ പ്രശ്നങ്ങളുണ്ടോ എന്ന് നോക്കാം.വെള്ളം വളരെ ചൂടോ തണുപ്പോ ആയിരിക്കരുത്.  ഇളം ചൂടുവെള്ളത്തിൽ കുട്ടികളെ കുളിപ്പിക്കണം, കുളിച്ച ശേഷം ഉടൻ അവരെ തുടച്ച് വസ്ത്രം ധരിപ്പിച്ച് ചൂടുള്ള സ്ഥലത്തേക്ക് കൊണ്ടുപോകാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.