Bhavana Studios: ഭാവന സ്റ്റുഡിയോസിന്റെ `പ്രൊഡക്ഷൻ നമ്പർ 5` തുടങ്ങി; നസ്ലിനും മമിതയും പ്രധാന താരങ്ങൾ
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ഗിരീഷ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ നസ്ലിനും മമിതയും ആണ് പ്രധാന താരങ്ങൾ.
ഭാവന സ്റ്റുഡിയോസിന്റെ അഞ്ചാമത്തെ നിർമ്മാണ സംരംഭത്തിന് തുടക്കമായി. ഭാവന സ്റ്റുഡിയോസ് പ്രൊഡക്ഷൻ നമ്പർ 5 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു. ഗിരീഷ് എ.ഡിയുടെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. നസ്ലിൻ, മമിത ബൈജു എന്നിവരാണ് ചിത്രത്തിലെ നായികാ നായകന്മാർ. ചിത്രം പ്രഖ്യാപിച്ചത് ഭാവന സ്റ്റുഡിയോസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയായിരുന്നു. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ, ഗിരീഷ് എ.ഡി എന്നിവർ ഒന്നിച്ച് നിൽക്കുന്ന ഫോട്ടോയും ഒപ്പം പങ്കുവെച്ചിരുന്നു.
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഗിരീഷ്. നസ്ലിനും മമിതയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും ഇത്. സംവിധായകനും കിരൺ ജോസിയും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയ് ആണ് സംഗീതം നൽകുക. തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, പൊള്ളാച്ചി എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക.
Also Read: Theeppori Benny: ബെന്നി വരുന്നു, തീപ്പൊരിയുമായി!! ‘തീപ്പൊരി ബെന്നി‘ പുതിയ പോസ്റ്റർ പുറത്തുവിട്ടു
അജ്മൽ സാബുവാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റർ: ആകാശ് ജോസഫ് വർഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ട്ർ: രോഹിത്ത് ചന്ദ്രശേഖർ, പ്രൊഡക്ഷൻ ഡിസൈനർ: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: സുമേഷ് & ജിഷ്ണു, വിഎഫ്എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽസ്: ജാൻ ജോസഫ് ജോർജ്, വിതരണം: ഭാവന റിലീസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്. ചിത്രത്തിന്റെ മറ്റ് അപ്ഡേറ്റുകൾ ഉടൻ പുറത്തുവിടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...