വരുൺ ധവാൻ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഭേഡിയയിലെ പുതിയ ഗാനം പുറത്തുവിട്ടു. അപ്ന ബനാ ലേ എന്ന അതിമനോഹരമായ പ്രണയഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സച്ചിനും ജിഗറും ചേർന്നാണ്. അമിതാഭ് ഭട്ടാചാര്യ വരികൾ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അരിജിത് സിങ്ങും സച്ചിനും ജിഗറും ചേർന്നാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രം നവംബർ 25 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING


ഹൊറർ കോമഡി വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ഭേഡിയ.  പ്രേക്ഷകർ ഏറേ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഭേഡിയ. ചിത്രത്തിൽ കൃതി സനോണാണ് നായികയായി എത്തുന്നത്. തീയേറ്ററിൽ വൻ വിജയം നേടാൻ ചിത്രത്തിന് സാധിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. അമർ കൗശികാണ്  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മഡോക്ക് ഫിലിംസിന്റെയും, ജിയോ സ്റ്റുഡിയോസിന്റെയും ബാനറിൽ എത്തുന്ന ചിത്രമാണ് ഭേഡിയ. 


ALSO READ: Bhediya Trailer : ഭയവും ചിരിയും ഒരുപോലെ നിറച്ച് വരുൺ ധവാന്റെ ബേഡിയയുടെ ട്രെയിലറെത്തി


ദിനേശ് വിജനമാണ് ചിത്രം നിർമ്മിക്കുന്നത്. ദിനേശ് വിജൻ നിർമ്മിക്കുന്ന മൂന്നാമത്തെ ഹൊറർ കോമഡി ചിത്രമാണ് ഭേഡിയ. ഇതിന് മുമ്പ് സ്ത്രീ, റൂഹി എന്നീ ഹൊറർ കോമഡി ചിത്രങ്ങൾ ദിനേശ് വിജൻ നിർമ്മിച്ചിരുന്നു. ഇരു ചിത്രങ്ങളും ബോക്സ് ഓഫീസിൽ വിജയം നേടിയവയാണ്. മൂന്നാമത്തെ ചിത്രത്തിനും മികച്ച ഒരു ഹൊറർ അനുഭവം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ചിത്രത്തിൻറെ ഷൂട്ടിങ് 2021  ജൂലൈ 9 ന് തന്നെ പൂർത്തിയായിരുന്നു. ചിത്രം 2022 ഏപ്രിൽ 14ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിൻറെ റിലീസ് മാറ്റി വെക്കുകയായിരുന്നു. ചിത്രത്തിൽ ഒരു വെയർ വുൾഫ് ആയി ആണ് വരുൺ ധവാൻ എത്തുന്നത്. അരുണാചൽ പ്രദേശിലും മുംബൈയിലും ആയി ആണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തത്.  കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചായിരുന്നു ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദേശിയ പുരസ്‌ക്കാര ജേതാവായ നിരേൻ ഭട്ടാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.