വരുൺ ധവാന്റെ ഏറ്റവും പുതിയ ചിത്രം ബേഡിയയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. ചിത്രത്തിൻറെ ട്രെയ്‌ലർ പ്രേക്ഷകരിൽ ഒരേ സമയം ഭയവും ചിരിയും ഉണ്ടാക്കിയിരിക്കുകയാണ്. ചിത്രം നവംബർ 25 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ഹൊറർ കോമഡി വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ബേഡിയ.  പ്രേക്ഷകർ ഏറേ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ബേഡിയ. ചിത്രത്തിൽ കൃതി സനോണാണ് നായികയായി എത്തുന്നത്. തീയേറ്ററിൽ വൻ വിജയം നേടാൻ ചിത്രത്തിന് സാധിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.


COMMERCIAL BREAK
SCROLL TO CONTINUE READING


അമർ കൗശികാണ്  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മഡോക്ക് ഫിലിംസിന്റെയും, ജിയോ സ്റ്റുഡിയോസിന്റെയും ബാനറിൽ എത്തുന്ന ചിത്രമാണ് ബേഡിയ. ദിനേശ് വിജനമാണ് ചിത്രം നിർമ്മിക്കുന്നത്. ദിനേശ് വിജൻ നിർമ്മിക്കുന്ന മൂന്നാമത്തെ ഹൊറർ കോമഡി ചിത്രമാണ് ബേഡിയ. ഇതിന് മുമ്പ് സ്ത്രീ, റൂഹി എന്നീ ഹൊറർ കോമഡി ചിത്രങ്ങൾ ദിനേശ് വിജൻ നിർമ്മിച്ചിരുന്നു. ഇരു ചിത്രങ്ങളും ബോക്സ് ഓഫീസിൽ വിജയം നേടിയവയാണ്. മൂന്നാമത്തെ ചിത്രത്തിനും മികച്ച ഒരു ഹൊറർ അനുഭവം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ALSO READ: Bhediya Movie : ഭയപ്പെടുത്തി വരുൺ ധവാൻ - കൃതി സനോൺ ചിത്രം ബേഡിയയുടെ ടീസർ


ചിത്രത്തിൻറെ ഷൂട്ടിങ് 2021  ജൂലൈ 9 ന് തന്നെ പൂർത്തിയായിരുന്നു. ചിത്രം 2022 ഏപ്രിൽ 14ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിൻറെ റിലീസ് മാറ്റി വെക്കുകയായിരുന്നു. ചിത്രത്തിൽ ഒരു വെയർ വുൾഫ് ആയി ആണ് വരുൺ ധവാൻ എത്തുന്നത്. അരുണാചൽ പ്രദേശിലും മുംബൈയിലും ആയി ആണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തത്.  കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചായിരുന്നു ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദേശിയ പുരസ്‌ക്കാര ജേതാവായ നിരേൻ ഭട്ടാണ്. 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.