Kochi :  ഭീഷ്മ പർവതത്തിൽ (Bheeshma Parvam) സ്റ്റാറായി റംസാൻ (RAmzan) എത്തുന്നു. മമ്മൂട്ടിയാണ് (Mammootty)പുതിയ ക്യാരക്ടർ പോസ്റ്റർ പങ്കവെച്ചത്.  മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്ററും ഇതിന് മുമ്പ് പങ്ക് വെച്ചിരുന്നു. ചിത്രം  ഫെബ്രുവരി 24 നാണ് റിലീസ് ചെയ്യുന്നത്. അമൽ നീരദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING


2007ൽ അമൽ നീരദിന്റെ കരിയറിലെ ആദ്യ ചിത്രം  ബിഗ് ബി സിനിമയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഇരുവരും ഭീഷ്മ പർവ്വത്തിലൂടെ ഒന്നിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ തന്നെ ബിഗ് ബി യുടെ രണ്ടാം ഭാഗമായ "ബിലാൽ" (Bilal) ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. 


ALSO READ: Bheeshma Parvam Poster: ഭീഷ്മപര്‍വ്വത്തിൽ മിഖായേലായി മമ്മൂട്ടി; ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു


അതിന് മുമ്പ് മറ്റൊരു അമൽ നീരദ് ചിത്രത്തിൽ മമ്മൂട്ടി നായകനാകുമെന്ന് അറിയിച്ചായിരുന്നെങ്കിലും മറ്റ് വിവരങ്ങൾ ഒന്നും വ്യക്തമാക്കിയിരുന്നില്ല.   രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.


ALSO READ: Bheeshma Parvam | 'കോരിച്ചൊരിയുന്ന മഴയത്ത് സൗബിൻ ഷഹീർ' ഭീഷ്മ പർവ്വത്തിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു


 ചിത്രത്തിൽ മമ്മൂട്ടിക്കും സൗബിനും പുറമെ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ദിലേഷ് പോത്തൻ, ഫർഹാൻ ഫാസിഷസ നാദിയ മൊയ്ദു, ലെനാ തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്. ബോളിവുഡ് നടി തബു കേമിയോ റോളിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.