മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ഭീഷ്മ പര്‍വത്തിലെ ആദ്യ ലിറിക്കൽ ഗാനം പുറത്ത്. ശ്രീനാഥ് ഭാസി പാടിയ പറുദീസ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹീര്‍, ശ്രിന്ദ തുടങ്ങിയവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING


 


വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം നല്‍കിയിരിക്കുന്നത്. ബി​ഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്ന ഭീഷ്മ പര്‍വം 2022 ല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ചിത്രം ഫെബ്രുവരി 24 നാണ് റിലീസ് ചെയ്യുന്നത്. 


Also Read: Bheeshma Parvam Poster: ‘ഭീഷ്മ പർവ്വ'ത്തിലെ സ്റ്റാർ റംസാൻ; പോസ്റ്റർ പങ്ക് വെച്ച് മമ്മൂട്ടി


ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നദിയ മൊയ്ദു, ലെനാ തുടങ്ങിയവരും ഭീഷ്മ പർവതത്തിൽ അഭിനയിക്കുന്നുണ്ട്. ബോളിവുഡ് നടി തബു കേമിയോ റോളിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.


Also Read: Bheeshma Parvam | 'കോരിച്ചൊരിയുന്ന മഴയത്ത് സൗബിൻ ഷഹീർ' ഭീഷ്മ പർവ്വത്തിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു


ആനന്ദ് സി ചന്ദ്രനാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദേവദത്ത് ഷാജി, രവി ശങ്കര്‍, ആര്‍.ജെ. മുരുകന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.