ചിരഞ്ജീവി, തമന്ന, കീർത്തി സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ഭോലാ ശങ്കർ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. അജിത് നായകനായെത്തിയ വേതാളം എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് ഭോലാ ശങ്കർ. ചിരഞ്ജീവിയുടെ നായികയായി തമന്ന എത്തുമ്പോൾ കീർത്തി സുരേഷ് സഹോദരിയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മെഹർ രമേശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് നായകനായ ചിത്രം 'ബില്ല'യും ഇത്തരത്തിൽ റീമേക്ക് ചെയ്ത സംവിധായകനാണ് മെഹർ രമേഷ്. പ്രഭാസ് ആയിരുന്നു ചിത്രത്തില്‍ നായകൻ. മറ്റൊരു അജിത് ചിത്രം കൂടി മെഹര്‍ രമേഷ് തെലുങ്കിലേക്ക് എത്തിക്കുമ്പോള്‍ വിജയമാകുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാർ.



രമബ്രഹ്‍മം സുങ്കരയാണ് ഭോലാ ശങ്കർ നിര്‍മിക്കുന്നത്. ചിത്രസംയോജനം നിര്‍വഹിക്കുന്നത് മാര്‍ത്താണ്ഡ് കെ. വെങ്കടേഷ്. ഡൂഡ്‍ലി ആണ് ഛായാഗ്രാഹണം. ഓഗസ്റ്റ് 11ന് ചിത്രം തിയേറ്ററുകളിലെത്തും.


Voice of Sathyanathan: വർഷങ്ങൾക്ക് ശേഷം ഒരു ദിലീപ് ചിത്രം; വോയ്‌സ് ഓഫ് സത്യനാഥൻ തിയേറ്ററുകളിൽ


മൂന്ന് വർഷത്തിന് ശേഷം വീണ്ടുമൊരു ദിലീപ് ചിത്രം തിയേറ്ററുകളിലെത്തി. ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച റാഫി - ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഫൺ എന്റർടെയ്നർ ആണ് വോയ്‌സ് ഓഫ് സത്യനാഥൻ. ചിത്രത്തിലെ പ്രധാന താരങ്ങൾ ഉൾപ്പെടെ അണിനിരന്ന താര നിബിഡമായ ഓഡിയോ ലോഞ്ച് ആണ് കഴിഞ്ഞ ദിവസം കൊച്ചിയിലെ ലുലുമാളിൽ നടന്നത്. ഫാമിലി എന്റർടെയ്നർ ആയ ചിത്രം കുടുംബത്തോടൊപ്പം തിയേറ്ററിൽ എത്തി കാണണമെന്ന് താരങ്ങൾ അഭ്യർത്ഥിച്ചു.


ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മഞ്ജു ബാദുഷ, നീതു ഷിനോജ്. കോ പ്രൊഡ്യൂസർ- രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ പി, ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യുഎഇ). ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്പ്. സംഗീതം- അങ്കിത് മേനോൻ.


എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സണ്‍ പൊടുത്താസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍- മുബീന്‍ എം റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍- ഷിജോ ഡൊമനിക്, റോബിന്‍ അഗസ്റ്റിന്‍. ഡിജിറ്റൽ മാർക്കറ്റിംഗ്- മാറ്റിനി ലൈവ്. സ്റ്റിൽസ്- ശാലു പേയാട്. ഡിസൈന്‍- ടെന്‍ പോയിന്റ്. പിആർഒ- പ്രതീഷ് ശേഖർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.