കൊച്ചി  :  ബിഗ് ബോസിലൂടെ ഏറെ ശ്രദ്ധ നേടിയ താരം ജാനകി സുധീർ നായികയാകുന്ന ചിത്രം ഇൻസ്റ്റയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. ചിത്രത്തിൻറെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ജാനകിയും മറ്റ് താരങ്ങളും ചേർന്ന് ഇൻസ്റ്റാഗ്രാമിലൂടെയാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. ചിത്രം സംവിധാനം ചെയ്യുന്നത് ഷാഗിർ കാട്ടൂരാണ്. 



COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു പീഡനക്കേസും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ [പ്രമേയമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തോംസൺ & ജെനി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോൺസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതും, ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നതും സംവിധായകനായ ഷാഗിർ കാട്ടൂർ തന്നെയാണ്. ചിത്രത്തിൽ ജാനകി സുധീരിനെ കൂടാതെ മിഥുൻ ഹരിദാസ്,ഷംസാദ്, ജാൻ മെഹമൂദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.



ALSO READ: Thallumala Movie: തീയേറ്ററുകൾ പൊളിച്ചടുക്കാൻ തല്ലുമാല വരുന്നു; റിലീസിങ് തീയതി പ്രഖ്യാപിച്ചു


ബിഗ് ബോസ് സീസൺ 4 ലെ മത്സരാർത്ഥി കൂടിയായിരുന്നു ജാനകി. എന്നാൽ ഷോയുടെ ആദ്യ ഘട്ടങ്ങളിൽ തന്നെ ജാനകി പുറത്തായിരുന്നു. മോഡലിങ് രംഗത്തും താരം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഒമർ ലുലു ചിത്രം ചങ്ക്‌സിലുടെയാണ് ജാനകി അഭിനയ രംഗത്തേക്ക് എത്തിയത്. കൂടാതെ ദുൽഖർ സൽമാൻ ചിത്രം ഒരു യമണ്ടൻ പ്രേമകഥയിലും താരം ചെറിയൊരു വേഷം അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ നിരവധി മലയാള സീരിയലുകളിലും താരം എത്തിയിരുന്നു.


ചിത്രസംയോജനം - റിസാൽ ജയ്നി, പശ്ചാത്തല സംഗീതം - ആരുൺ പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ - അജൈമോൻ ജോർജ്, ചമയം - പ്രിൻസ് പൊന്നാനി, കലാസംവിധാനം - ആദിത്യൻ വലപ്പാട്, സംവിധാന സഹായി - റിഷി സുരേഷ്, നവനീത് സുരേന്ദ്രൻ, കാസ്റ്റിംഗ് ഡയറക്ടർ &പി ആർ ഒ - ശിവ കാർത്തിക്, പോസ്റ്റർ ഡിസൈൻ - ഫൈനൽ കട്ട്‌, നിശ്ചല ചായഗ്രഹണം - ഗിരി ഡിമാക്സ്


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.