എല്ലാ മത്സരാർത്ഥികളും തിരിച്ച് ബിഗ് ബോസ് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ ദിൽഷയും പല പ്രേക്ഷകരും ആഗ്രഹിച്ചത് റോബിന്റെ വരവാണ്. റോബിനെ എത്രമാത്രമാണ് ജനങ്ങൾക്ക് ഇഷ്ടമെന്നത് റോബിൻ പോലും കണ്ട് ഞെട്ടിപ്പോയെന്ന് സീ മലയാളം ന്യൂസിന് നൽകിയിരുന്ന അഭിമുഖത്തിൽ റോബിൻ പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതം മാറിയെന്നും പുതിയ പ്രതീക്ഷകൾക്കായി കാത്തിരിക്കുകയാണെന്നും റോബിൻ പറഞ്ഞിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

റോബിനും ദിൽഷയുടെയും സൗഹൃദം ബിഗ് ബോസ് വീടിന് അകത്തും പുറത്തും ചർച്ച ചെയ്യപ്പെട്ടതാണ്. റോബിനും ദിൽഷയും തമ്മിൽ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്ന പല റോബിൻ ദിൽഷ ആരാധകരുണ്ട്. ഇതെല്ലം റോബിനും നന്നായി അറിയാം. അതിനാൽ തന്നെ ദിൽഷയെ കാണുമ്പോൾ റോബിന് പറയാൻ ചില കാര്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പുറത്ത് നടക്കുന്ന കാര്യങ്ങൾ മത്സരാർത്ഥികളോട് പറയാൻ പാടില്ലെന്ന് ബിഗ് ബോസ് നിയമം ഉള്ളതുകൊണ്ട് തന്നെ റോബിൻ എങ്ങനെ ദിൽഷയോട് പറയും എന്നത് പ്രേക്ഷകർ കാത്തിരുന്ന് കാണുകയായിരുന്നു.

Read Also: Bigg Boss:"നീയാണ് വിന്നർ" റിയാസിനെ കെട്ടിപ്പിടിച്ച് റോബിൻ പറഞ്ഞ വാക്കുകൾ; എല്ലാം മറന്ന് എല്ലാവരും ഒന്നായി


റോബിൻ വീട്ടിലെത്തി എല്ലാം ശാന്തവും സമാധാനവും ആയതോടെ ദിൽഷയെ മാറ്റിനിർത്തി സംസാരിച്ചു. പുറത്ത് നടക്കുന്ന കാര്യങ്ങൾ തനിക്ക് പറയാൻ പാടില്ലെന്ന് റോബിൻ പറഞ്ഞെങ്കിലും ദിൽഷ ചോദിച്ചപ്പോൾ ആംഗ്യ ഭാഷയിൽ തനിക്ക് പറഞ്ഞ് ഫലിപ്പിക്കാൻ കഴിയുന്ന രീതിയിൽ റോബിൻ പറഞ്ഞു." നീ കരുതുന്നത് പോലെയല്ല. നമ്മൾ 2 പേരും വലിയ വലിയ വലിയ ഉയരത്തിലാണ്" എന്ന് റോബിൻ ആംഗ്യഭാഷയിലൂടെ ദിൽഷയോട് പറഞ്ഞു. ഒത്ത കേട്ടതോടെ ദിൽഷ സന്തോഷത്തോടെ തുള്ളിച്ചാടുകയായിരുന്നു. 


"പുറത്ത് എന്നെ ഒരുപാട് പേർ സ്നേഹിക്കുന്നുണ്ട്. നിന്റെ വീട്ടുകാരുമായി നല്ല അടുപ്പത്തിലാണ്" എന്ന് റോബിൻ പറഞ്ഞതോടെ ദിൽഷ ഞെട്ടി. കല്യാണം ഒന്നും പറ്റില്ല. ഞാൻ ബിഗ് ബോസ് വീടിന് പുറത്തേക്ക് വരില്ല. എനിക്ക് പേടിയാണെന്ന് ദിൽഷ പറഞ്ഞു. "എനിക്ക് രണ്ട് സഹോദരിമാരെക്കൂടി കിട്ടി" എന്ന് റോബിൻ ദിൽഷയുടെ സഹോദരികളെപ്പറ്റി പറയുകയും ചെയ്‌തു. കാര്യങ്ങൾ ഇനി പോയാൽ വഷളാകും എന്ന് മനസിലാക്കിയ ബിഗ് ബോസ് ഉടനെ അന്നൗൻസ്മെന്റ്റ് നടത്തി.

Read Also: പരമ്പരാഗത രാജസ്ഥാനി ലുക്കിൽ സംഗീത സംവിധായകൻ സൂരജ് എസ്‌ കുറുപ്പ്; മഹാവീര്യറിലെ പുതിയ ക്യാരക്ടർ പോസ്റ്റർ


"റോബിൻ.. പുറത്തെകാര്യങ്ങൾ അകത്ത് വന്ന് പറയരുത്. ആംഗ്യഭാഷയിലൂടെയും പറയരുത്" എന്നുള്ള ബിഗ് ബോസ് വാർണിങ് കേട്ടതോടെ റോബിൻ ചിരിച്ചുകൊണ്ട് സംസാരം അവസാനിപ്പിച്ചു. ഒരുപാട് നാൾ പ്രേക്ഷകർ മിസ് ചെയ്‌ത റോബിൻ - ദിൽഷ സ്‌ക്രീൻ സ്‌പേസ് വീണ്ടും ലഭിച്ചപ്പോൾ പ്രേക്ഷകരും ആവേശത്തിലായി.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ