മുംബൈ : ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ (Lata Mangeshkar Passes Away) അന്തരിച്ചു. 92 വയസായിരുന്നു. കോവിഡും അതിനെ തുടർന്നുള്ള നിമോണിയയുമായി ഗായക ഇതിഹാസം ചികിത്സയിലായിരുന്നു. ജനുവരി എട്ടിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

1942 13-ാം വയസിലാണ് ഇതിഹാസ ഗായിക ഗാനലോകത്തിലേക്ക് പ്രവേശിക്കുന്നത്. മലയാളത്തിൽ അടക്കം ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ലതാ മങ്കേഷ്ക്കർ തന്റെ ശബ്ദ മാധൂര്യം പകർന്നിട്ടുണ്ട്. കദളിചെങ്കദിളി എന്ന വയലാറിന് വരികൾക്ക് ശബ്ദം നൽകിയത് ലതാ മങ്കേഷ്കറായിരുന്നു.


ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. കൂടാതെ ചലച്ചിത്ര മേഖലയിലെ ഏറ്റവും വലിയ ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡും നേടിട്ടുണ്ട്. 1929ത് സെപ്റ്റംബർ 28ന് ഇൻഡോറിലായിരുന്നു ജനനം. ഹൃദയ എന്നായിരുന്നു ലതാ മങ്കേഷ്കറുടെ ആദ്യകാല നാമം.


ഗാനാലപത്തിന് പുറമെ ലതാ മങ്കേഷ്ക്കർ സംഗീത സംവിധാനവും നിർവഹിച്ചിരുന്നു. നാല് സിനിമകൾ നിർമിച്ചിട്ടുണ്ട്. 


ഇതൊരു ബ്രേക്കിങ് ന്യൂസാണ്. കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക


 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.