ആരാധകരെ ആവേശത്തിലാക്കി കോളിവുഡിൽ നിന്നും പുതിയ അപ്ഡേറ്റ്. തല അജിത്ത് - ആറ്റ്ലീ കോമ്പോയിൽ ചിത്രം ഒരുങ്ങുന്നു എന്ന വാർത്തയാണ് അജിത്ത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. അജിത്തും ആറ്റ്ലിയും ഒന്നിക്കുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നുമുണ്ടായിട്ടില്ല. നിലവിൽ ഷാരൂഖ് ഖാനെ നായകനാക്കി ജവാൻ എന്ന ചിത്രത്തിന്റെ പണിപ്പുരയാലാണ് ആറ്റ്ലി. ഇതിന് ശേഷമാകും അജിത്തുമായുള്ള ചിത്രം എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ സം​ഗീതം ഒരുക്കുന്നത് എആർ റഹ്മാൻ ആണെന്നും റിപ്പോർട്ടുണ്ട്. 'എകെ 63' എന്ന പേരില്‍ ചിത്രത്തിന്റെ അപ്‍ഡേറ്റ് ട്രേഡ് അനലിസ്റ്റുകള്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

'തുണിവ്' ആണ് അജിത്തിന്റേതായി ഒടുവിലിറങ്ങിയ ചിത്രം. എച്ച് വിനോദ് ആണ് സംവിധാനം ചെയ്‍തത്. ജനുവരി 11ന് ഇറങ്ങിയ ചിത്രം 200 കോടി ക്ലബില്‍ ഇടം നേടിയിട്ടുണ്ട്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്. റിപ്പോർട്ടുകൾ അനുസരിച്ച് വമ്പൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ വിറ്റ് പോയിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രം തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്. 



Also Read: Asthra Movie: നായകനായി അമിത് ചക്കാലക്കൽ; 'അസ്ത്രാ' ഫസ്റ്റ് ലുക്കെത്തി


 


വിഘ്‍നേശ് ശിവൻ സംവിധാനം ചെയ്യുന്ന 'എകെ 62'ലാണ് അജിത്ത് ഇനി നായകനാകുക. സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.