Bigg Boss Malayalam 4 Winner : എല്ലാവരെയും ഞെട്ടിച്ച് ബിഗ് ബോസ്; ദിൽഷാ ദി ലേഡി ബിഗ് ബോസ്
Bigg Boss Malayalam 4 Winner ഏറ്റവും അവസാനായി വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസ് സലീം സീസണിലെ മൂന്നാം സ്ഥാനത്തെത്തി ഫിനിഷ് ചെയ്തു.
Bigg Boss Malayalam Season 4 Finale : ബിഗ് മലയാളം സീസൺ നാല് ആകെ ട്വിസ്റ്റ് നിറഞ്ഞതാണെങ്കിൽ ഫിനാലെ പ്രതീക്ഷച്ചത് പോലെ നടന്നു. അവസാന ആറ് പേരിൽ നിന്ന് സൂരജ തേലക്കാടും, ധന്യ മേരി വർഗീസും, ലക്ഷ്മിപ്രിയയും പുറത്തായതോടെ എല്ലാവരും പ്രവചിച്ചത് പോലെ മത്സരം ദിൽഷയും റിയാസും ബ്ലെസ്ലിയും തമ്മിലായി. ഏറ്റവും അവസാനായി വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസ് സലീം സീസണിലെ മൂന്നാം സ്ഥാനത്തെത്തി ഫിനിഷ് ചെയ്തു. ബ്ലെസ്ലി തന്റെ ഇൻസ്റ്റാഗ്രം പേജിലൂടെ ദിൽഷയ്ക്ക് അഭിനന്ദനം അറിയിക്കുകയും ചെയ്തു.
നാലാം സ്ഥാനത്തോടെയാണ് ലക്ഷ്മിപ്രിയ പുറത്തായത്. നേരത്തെ അഞ്ചാമതായി ധന്യ മേരി വർഗീസും ആറാം സ്ഥാനം നേടി സൂരജ് തേലക്കാടും പുറത്തായിരുന്നു.
ബിഗ് ബോസ് മലയാളം മൂന്ന് സീസൺ പിന്നിട്ട് നാലാം ഭാഗത്ത് എത്തുമ്പോൾ എല്ലാവരും കാത്തിരിക്കുന്നത് ഒരു വനിതാ വിജയി ഉണ്ടാകുമോ എന്നാണ്. ആദ്യ സീസണിൽ സാബുമോനും രണ്ടാം സീസൺ കോവിഡിനെ തുടർന്ന് നിർത്തലാക്കുകയും കഴിഞ്ഞ വർഷം മണിക്കുട്ടനുമായിരുന്നു ബിഗ് ബോസിലെ വിജയികൾ. ബിഗ് ബോസ് വിജയികളിലെ പുരുഷാധിപത്യം തിരുത്തി കുറിക്കാൻ ഒരുങ്ങുകയാണ് ദിൽഷ.
റോബിൻ ബ്ലെസ്ലി എന്ന മത്സരാർഥികളുടെ നിഴൽ സ്വന്തമായ നിലപാട് ഇല്ലാത്തയാൾ തുടങ്ങിയ നിരവധി വിമർശനങ്ങൾ തരണം ചെയ്താണ് ദിൽഷാ ഫിനലെയിലേക്ക് പ്രവേശനം സ്വന്തമാക്കിയിരിക്കുന്നത്. സീസണിൽ വീക്കിലി ടാസ്കിലൂടെ നേരിട്ട് ഫിനാലെയക്ക് യോഗ്യത നേടിയപ്പോൾ താൻ ആരുടെയും നിഴൽ അല്ല ദിൽഷയ്ക്ക് തെളിയിക്കാനായി.
ഡോ റോബിനുമായിട്ടുള്ള അപ്രഖ്യാപിത പ്രണയം ബ്ലെസ്ലി സഹോദരാനാക്കിയതും തുടങ്ങിയ ബിഗ് ബോസിൽ സ്ക്രീൻ പ്രെൻസിസ് വേണ്ടുവോളം നേടിയെടുത്ത മത്സരാർഥിയാണ് ദിൽഷാ. അത് തന്നെയാണ് ഇപ്പോൾ ഉള്ള ദിൽഷയുടെ പിൻബലം. റോബിൻ ദിൽഷയ്ക്ക് പിന്തുണ അറിയിച്ചതോടെ റോബിൻ ആർമിയുടെ മുഴുവൻ പിന്തുമ ദിൽഷ സ്വന്തമാക്കുന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
മത്സരാർഥികളെ എല്ലാ കണ്ണു കെട്ടി ബിഗ് ബോസ് വീടിന്റെ ഒരോ മൂലയ്ക്കും കൊണ്ട് നിറുത്തുകയായിരുന്നു. തുടർന്ന് സുരജിനെ ഷോയുടെ അണിയറ പ്രവർത്തകരെത്തി കൺഫെൻ റൂമിലൂടെ ബിഗ് ബോസ് വീടിന്റെ പുറത്തേക്കെത്തിച്ചു. സേഫ് സോണിൽ കളിച്ചെത്തിയ താരം എന്ന് തുടങ്ങിയ വിമർശനങ്ങൾ അതിജീവിച്ചാണ് സൂരജ് ബിഗ് ബോസ് സീസൺ നാലിന്റെ ഫിനാലെ വരെയെത്തിയത്.
അതേസമയം ബിഗ് ബോസ് മലയാളം സീസൺ നാലിലെ മത്സരാർഥികൾക്ക് പിന്തുണ അറിയിക്കാനുള്ള വോട്ടിങ് നടപടികൾ അവസാനിച്ചു. രാത്രി എട്ട് മണി വരെയായിരുന്നു വോട്ടിങ് രേഖപ്പെടുത്താൻ സാധിച്ചിരുന്നത്.
വിജയിയെ തീരുമാനിക്കുന്നത് എങ്ങനെ?
പ്രേക്ഷകരാണ് വിധി കർത്താവ്. ബിഗ് ബോസ് നിശ്ചിയിച്ചിരിക്കുന്ന സമയത്ത് ലഭിക്കുന്ന വോട്ട് നിലയ്ക്കനുസരിച്ചാണ് ബിഗ് ബോസ് വിജയിയെ തീരുമാനിക്കുന്നത്. 50 ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുന്നത്.
ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ
വമ്പൻ പരിപാടി ഒരുക്കിയാണ് ഏഷ്യനെറ്റ് ഇത്തവണത്തെ ബിഗ് ബോസ് ഫിനലെ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണിനെ കോവിഡ് ബാധ ഷോയുടെ നിറത്തിന് മങ്ങൾ ഏൽപ്പിച്ചെങ്കിലും സീസൺ അതിൽ നിന്നെല്ലാം മറികടക്കും വിധമാണ് അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്.
നടൻ സുരാജ് വെഞ്ഞാറുമൂടിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കോമഡി ഷോയും സയനോര ഫിലിപ്പ് തുടർങ്ങിയവർ അവതരിപ്പിക്കുന്ന സംഗീതനിശ ഉൾപ്പെടെ ഗ്രാൻഡായിട്ടാണ് ഇത്തവണത്തെ ബിഗ് ബോസ് ഷോയുടെ ഫിനാലെ അവതരിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.