Bigg Boss Malayalam Season 4 Grand Finale : ബിഗ് ബോസ് മലയാളം സീസൺ 4 ഗ്രാൻഡ് ഫിനാലെയിൽ പ്രവേശിച്ചിരിക്കുന്ന ആറ് പേരിൽ പ്രേക്ഷക പിന്തുണയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മൂന്ന് താരങ്ങളാണ് മുഹമ്മദ് ബ്ലെസ്ലി, റിയാസ് സലീം, ദിൽഷ പ്രസന്നൻ. ഇവരെ കൂടാതെ ലക്ഷ്മിപ്രിയ, ധന്യ മേരി വർഗീസ്, സുരേജ് തേലക്കാട് എന്നിവരാണ് ഫിനാലയിൽ പ്രവേശിച്ചിരിക്കുന്ന മറ്റ് മൂന്ന് താരങ്ങൾ. ഈ ആറ് പേരിൽ വോട്ടിങിൽ എപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന മത്സരാർഥികളാണ് ബ്ലെസ്ലിയും റിയാസും ദിൽഷയും. എന്നാൽ അവസാന ദിവസങ്ങളിൽ ബിഗ് ബോസ് വീടിനും പുറത്തുമുണ്ടായ ചില നീക്കങ്ങളും വിവാദങ്ങളും ബിഗ് ബോസ് വിജയി നിർണയത്തിൽ ട്വിസ്റ്റുകൾ ഉണ്ടാക്കിയേക്കും


COMMERCIAL BREAK
SCROLL TO CONTINUE READING

ബിഗ് ബോസ് ചരിത്രത്തിൽ ആദ്യ വൈൽഡ് കാർഡ് എൻട്രി വിജയിയാകാൻ റിയാസ്


വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുയൻസറായ റിയാസ് സലീം ബിഗ് ബോസിലേക്കെത്തുന്നത്. സീസൺ പകുതിലേക്കടുത്തപ്പോൾ പരിപാടി ഏകദേശം മടുത്ത് തുടങ്ങിയപ്പോഴാണ് ബിഗ് ബോസ് റിയാസിനെ അവതരിപ്പിക്കുന്നത്. ജാസ്മിൻ മൂസ ഡോ. റോബിൻ രാധാകൃഷ്ണൻ ഫൈറ്റായി മാത്രമായി ഒതുങ്ങി ഷോയെ മറ്റൊരു തലത്തിലേക്കെത്തിക്കുന്നത് റിയാസിന്റെ വരവോടെയാണ്.


റോബിൻ പുറത്താക്കപ്പെടുന്നതും ജാസ്മിൻ സ്വയം മത്സരത്തിൽ നിന്ന് പിന്മാറിയതും അങ്ങനെ ബിഗ് ബോസ് മലയാളം സീസൺ 4 ന്റെ നിർണായക ഘട്ടങ്ങളിൽ റിയാസ് സലീമിന്റെ സാന്നിധ്യമുണ്ടായിരുന്നു. റിയാസിനെ കൈയ്യേറ്റം ചെയ്തു എന്ന പരാതിയെ തുടർന്നാണ് സീസൺ ജേതാവാകുമെന്ന് കരുതിയിരുന്ന ഡോ.റോബിന് ബിഗ് ബോസ് വീടിന്റെ പുറത്തേക്ക് പോകേണ്ടി വന്നത്. അതിന് പിന്നാലെ ജാസ്മിൻ മൂസയും മത്സരത്തിൽ നിന്ന് സ്വയം പിന്മാറുകയായിരുന്നു. 


ALSO READ : Bigg Boss Malayalam Season 4: ഫിനാലെക്ക് മുൻപ് റോബിനുമായുള്ള വിവാഹ കാര്യത്തിൽ തീരുമാനമാക്കി ദിൽഷയുടെ കുടുംബം


കസ്റ്റർമർ കെയർ വീക്കിലി ടാസ്കിലൂടെയാണ് ഷോയിൽ അൽപം നെഗറ്റീവ് ഷേയ്ഡുണ്ടായിരുന്ന റിയാസിന് കൂടുതൽ പിന്തുണ ലഭിക്കാൻ തുടങ്ങിയത്. ലക്ഷ്മിപ്രിയയുമായിട്ടുള്ള സംഭഷണത്തിനിടെ എൽജിബിടിക്യുപ്ലസിനെ കുറിച്ച് റിയാസ് വ്യക്തമാക്കുകയും ചെയ്തു. അത് റിയാസ് എന്ന മത്സരാർഥിയുടെ ഇമേജ് വർധിക്കാൻ ഇടയായി. തുടർന്ന് ഇന്ന് റിയാസ് ഫൈനൽ ലിസ്റ്റിൽ എത്തുകയും വിജയിയാകാനുള്ള ആദ്യ മൂന്ന് പേരുടെ പട്ടികയിൽ എത്തി ചേർന്നിരിക്കുകയാണ്.


ബിഗ് ബോസിലെ ആദ്യ വനിതാ വിജയിയാകുമോ ദിൽഷാ?


ബിഗ് ബോസ് മലയാളം മൂന്ന് സീസൺ പിന്നിട്ട് നാലാം ഭാഗത്ത് എത്തുമ്പോൾ എല്ലാവരും കാത്തിരിക്കുന്നത് ഒരു വനിതാ വിജയി ഉണ്ടാകുമോ എന്നാണ്. ആദ്യ സീസണിൽ സാബുമോനും രണ്ടാം സീസൺ കോവിഡിനെ തുടർന്ന് നിർത്തലാക്കുകയും കഴിഞ്ഞ വർഷം മണിക്കുട്ടനുമായിരുന്നു ബിഗ് ബോസിലെ വിജയികൾ. ബിഗ് ബോസ് വിജയികളിലെ പുരുഷാധിപത്യം തിരുത്തി കുറിക്കാൻ ഒരുങ്ങുകയാണ് ദിൽഷ. 


റോബിൻ ബ്ലെസ്ലി എന്ന മത്സരാർഥികളുടെ നിഴൽ സ്വന്തമായ നിലപാട് ഇല്ലാത്തയാൾ തുടങ്ങിയ നിരവധി വിമർശനങ്ങൾ തരണം ചെയ്താണ് ദിൽഷാ ഫിനലെയിലേക്ക് പ്രവേശനം സ്വന്തമാക്കിയിരിക്കുന്നത്. സീസണിൽ വീക്കിലി ടാസ്കിലൂടെ നേരിട്ട് ഫിനാലെയക്ക് യോഗ്യത നേടിയപ്പോൾ താൻ ആരുടെയും നിഴൽ അല്ല ദിൽഷയ്ക്ക് തെളിയിക്കാനായി. 


ALSO READ : Bigg Boss Malayalam 4 Winner : ആരാകും സീസൺ 4 വിജയി? വിധി നിർണയിക്കുന്നത് ഇങ്ങനെ


ഡോ റോബിനുമായിട്ടുള്ള അപ്രഖ്യാപിത പ്രണയം ബ്ലെസ്ലി സഹോദരാനാക്കിയതും തുടങ്ങിയ ബിഗ് ബോസിൽ സ്ക്രീൻ പ്രെൻസിസ് വേണ്ടുവോളം നേടിയെടുത്ത മത്സരാർഥിയാണ് ദിൽഷാ. അത് തന്നെയാണ് ഇപ്പോൾ ഉള്ള ദിൽഷയുടെ പിൻബലം. റോബിൻ ദിൽഷയ്ക്ക് പിന്തുണ അറിയിച്ചതോടെ റോബിൻ ആർമിയുടെ മുഴുവൻ പിന്തുമ ദിൽഷ സ്വന്തമാക്കുന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. 


ക്ലൈമാക്സിലെ ട്വിസ്റ്റിൽ വലഞ്ഞ് ബ്ലെസ്ലി


സീസൺ നാലിന്റെ വിജയി ബ്ലെസ്ലിയാണെന്ന് ഏകദേശം ഉറപ്പിച്ച സമയത്താണ് ആ ട്വിസ്റ്റ് സംഭവിച്ചത്. സീസണിലെ എല്ലാ മത്സരാർഥികൾ എല്ലാം ഒരിക്കൽ കൂടി ബിഗ് ബോസ് വീട്ടിലേക്ക് തിരികെ എത്തിയതിന് ശേഷമാണ് ബ്ലെസ്ലിയുടെ ഗ്രാഫ് താഴേക്ക് പോയി തുടങ്ങിയത്. ബ്ലെസിയോട് അകലം പാലിക്കണമെന്ന് റോബിനും ചെറ്റത്തരം കാണിക്കരുതെന്ന് ജാസ്മിനും പറഞ്ഞതോടെ വിഷയം ബിഗ് ബോസ് വീടിന് പുറത്ത് കാര്യമായി. കഴിഞ്ഞ ദിവസം ഡോ റോബിൻ ബ്ലെസ്ലിയുടെ ആരാധകർക്കെതിരെ വെല്ലുവിളിച്ചുകൊണ്ട് പൊട്ടിത്തെറിച്ചതോടെ കാര്യങ്ങൾ ഇപ്പോൾ ബ്ലെസ്ലിയെ പിന്തുണയ്ക്കുന്നവരും റോബിൻ ആർമിയും തമ്മിലായി. 


വിജയിയെ തീരുമാനിക്കുന്നത് എങ്ങനെ?


പ്രേക്ഷകരാണ് വിധി കർത്താവ്. ബിഗ് ബോസ് നിശ്ചിയിച്ചിരിക്കുന്ന സമയത്ത് ലഭിക്കുന്ന വോട്ട് നിലയ്ക്കനുസരിച്ചാണ് ബിഗ് ബോസ് വിജയിയെ തീരുമാനിക്കുന്നത്. 50 ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുന്നത്. 


ALSO READ : Bigg Boss Malayalam 4 Finale: 'വോട്ട് ഫോർ ബ്ലെസ്ലി', സോഷ്യൽ മീഡിയയിൽ നിറയുന്ന ബ്ലെസ്ലി ആർമിയുടെ പോസ്റ്റുകൾ; ബ്ലെസ്ലി ആകുമോ വിജയി?


വോട്ടിങ് സമയം?


ഇന്ന് ജൂലൈ 3ന് രാത്രി എട്ട് മണി വരെ വോട്ട് ചെയ്യാം. അതിന് മുമ്പ് ആദ്യ എവിക്ഷൻ ഉണ്ടായേക്കും. തുടർന്ന് എട്ട് മണി വരെയുള്ള വോട്ടിങ് കണക്കെടുത്തായിരിക്കും വിജയിയെ തീരുമാനിക്കുന്നത്. നിലവിൽ ബിഗ് ബോസുമായി ബന്ധപ്പെട്ട പല ഗ്രൂപ്പുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ കേന്ദ്രീകരിച്ച് ബ്ലെസ്ലി, റിയാസ്, ദിൽഷ എന്നിവർ തമ്മിലാണ് കടുത്ത മത്സരങ്ങൾ നടക്കുന്നത്. 


ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ


വമ്പൻ പരിപാടി ഒരുക്കിയാണ് ഏഷ്യനെറ്റ് ഇത്തവണത്തെ ബിഗ് ബോസ് ഫിനലെ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണിനെ കോവിഡ് ബാധ ഷോയുടെ നിറത്തിന് മങ്ങൾ ഏൽപ്പിച്ചെങ്കിലും സീസൺ അതിൽ നിന്നെലാം മറികടക്കും വിധമാണ് അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്. 


നടൻ സുരാജ് വെഞ്ഞാറുമൂടിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കോമഡി ഷോയും സയനോര  ഫിലിപ്പ് തുടങ്ങിയവർ അവതരിപ്പിക്കുന്ന സംഗീതനിശ ഉൾപ്പെടെ ഗ്രാൻഡായിട്ടാണ് ഇത്തവണത്തെ ബിഗ് ബോസ് ഷോയുടെ ഫിനാലെ അവതരിപ്പിക്കുന്നത്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.