Bigg Boss Malayalam Season 4 Winner: ബിഗ്‌ബോസ് സീസണ്‍ 4-ന്റെ ഗ്രാന്റ് ഫിനാലെ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് കണ്ടത്. അവസാനമെത്തിയ ആറുപേരില്‍ സൂരജായിരുന്നു ആദ്യം പുറത്തായത്. പിന്നീട് ധന്യ,ലക്ഷ്മിപ്രിയ എന്നിവരും. അവശേഷിച്ച മൂന്നുപേരില്‍ റിയാസ് പുറത്തായതോടെ ദില്‍ഷയും ബ്ലെസ്ലിയും മാത്രമായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോരോന്നായി മോഹന്‍ലാല്‍ പ്രഖ്യാപിക്കുമ്പോഴും ഓരോരുത്തരായി തിരികെ ചെല്ലുമ്പോഴും ജാസ്മിനടക്കമുള്ള പുറത്തായ മത്സരാര്‍ത്ഥികളെല്ലാം  ചിരിച്ചും വിഷമിച്ചും ആശ്വസിപ്പിച്ചുമാണ് അവരെ വരവേറ്റത്. എന്നാല്‍ ഈ നേരത്തൊന്നും ഡോ.റോബിന്റെ മുഖത്ത് അല്പം പോലും പുഞ്ചിരി ഉണ്ടായിരുന്നില്ല. ഞരമ്പുകള്‍ വലിഞ്ഞുമുറുകി, കട്ടക്കലിപ്പോടെയായിരുന്നു റോബിന്റെ ഇരിപ്പ്. ഇനി ബ്ലെസ്ലിയും ദില്‍ഷയും മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞപ്പോഴും അതേ ഭാവത്തോടെ നോക്കിയിരിക്കുകയായിരുന്നു ഡോക്ടര്‍.


Also Read: Bigg Boss Malayalam 4 Winner : എല്ലാവരെയും ഞെട്ടിച്ച് ബിഗ് ബോസ്; ദിൽഷാ ദി ലേഡി ബിഗ് ബോസ്


ഒടുവില്‍ ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ദില്‍ഷയാണെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചപ്പോഴും റോബിന്‍ ചിരിച്ചതുപോലുമില്ല. എല്ലാവരും സ്‌റ്റേജിലേക്കെത്തി ദില്‍ഷയെ അഭിനന്ദിച്ചപ്പോഴും റോബിന്‍ അനങ്ങിയില്ല. പിന്നീട്  ദില്‍ഷയ്ക്ക് മോഹന്‍ലാല്‍ മൈക്ക് കൈമാറി. അപ്പോള്‍ തന്റെ സന്തോഷം പങ്കുവച്ച ദില്‍ഷ അച്ഛനും അമ്മയ്ക്കും പ്രേക്ഷകര്‍ക്കും ഏഷ്യാനെറ്റിനും നന്ദി പറഞ്ഞു. ഒപ്പം തന്റെ സുഹൃത്തായ ഡോ.റോബിന്‍ രാധാകൃഷ്ണനോട് പ്രത്യേകം നന്ദി പറയുന്നു എന്നും ദില്‍ഷ പറഞ്ഞു.അപ്പോള്‍ മാത്രമാണ് റോബിന്‍ ഒന്ന് പുഞ്ചിരിച്ചത്. 


Also Read: Bigg Boss Malayalam 4 Winner : ട്വിസ്റ്റോ അതോ ചരിത്രമോ? മത്സരം ബ്ലെസ്ലിയും ദിൽഷയും തമ്മിൽ; ബിഗ് ബോസ് വിജയി ആരാകും?


അതിനൊപ്പം തന്നെ ബ്ലെസ്ലിക്കു കൂടി നന്ദി പറഞ്ഞ് ദില്‍ഷ തന്റെ പതിവുതെറ്റിച്ചില്ല. അതുകണ്ട് കഷ്ടം എന്ന ഭാവത്തില്‍ പുഞ്ചിരിക്കുന്ന നിമിഷയെ ക്യാമറ മിന്നിനീങ്ങുന്ന ഇടവേളയില്‍ കാണാന്‍ സാധിക്കും. ഡോ. റോബിന്റെ ആരാധകരുടെ വോട്ടാണ് ദില്‍ഷ ജയിക്കാനുള്ള പ്രധാന കാരണമായി വിശേഷിപ്പിക്കുന്നത്. തനിക്കു വേണ്ടി ദില്‍ഷ കപ്പടിക്കുമെന്ന് പറഞ്ഞ റോബിന്‍ പുറത്തിറങ്ങിയ ശേഷം ദില്‍ഷയ്ക്ക് വോട്ടുപിടിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. അതിനുള്ള ഉപകാരസ്മരണ ദില്‍ഷ കാട്ടാതെ പോകുമോ എന്ന ഭയമായിരുന്നിരിക്കണം റോബിന്റെ മുഖത്തുണ്ടായിരുന്നതെന്ന് വേണം കരുതാന്‍.


Bigg Boss Malayalam 4 Winner : എല്ലാവരെയും ഞെട്ടിച്ച് ബിഗ് ബോസ്; ദിൽഷാ ദി ലേഡി ബിഗ് ബോസ്


Bigg Boss Malayalam Season 4 Finale : ബിഗ് മലയാളം സീസൺ നാല് ആകെ ട്വിസ്റ്റ് നിറഞ്ഞതാണെങ്കിൽ ഫിനാലെ പ്രതീക്ഷച്ചത് പോലെ നടന്നു. അവസാന ആറ് പേരിൽ നിന്ന് സൂരജ തേലക്കാടും, ധന്യ മേരി വർഗീസും, ലക്ഷ്മിപ്രിയയും പുറത്തായതോടെ എല്ലാവരും പ്രവചിച്ചത് പോലെ മത്സരം ദിൽഷയും റിയാസും ബ്ലെസ്ലിയും തമ്മിലായി. ഏറ്റവും അവസാനായി വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസ് സലീം സീസണിലെ മൂന്നാം സ്ഥാനത്തെത്തി ഫിനിഷ് ചെയ്തു. ബ്ലെസ്ലി തന്റെ ഇൻസ്റ്റാഗ്രം പേജിലൂടെ ദിൽഷയ്ക്ക് അഭിനന്ദനം അറിയിക്കുകയും ചെയ്തു.


നാലാം സ്ഥാനത്തോടെയാണ് ലക്ഷ്മിപ്രിയ പുറത്തായത്. നേരത്തെ അഞ്ചാമതായി ധന്യ മേരി വർഗീസും ആറാം സ്ഥാനം നേടി സൂരജ് തേലക്കാടും പുറത്തായിരുന്നു. 


ബിഗ് ബോസ് മലയാളം മൂന്ന് സീസൺ പിന്നിട്ട് നാലാം ഭാഗത്ത് എത്തുമ്പോൾ എല്ലാവരും കാത്തിരിക്കുന്നത് ഒരു വനിതാ വിജയി ഉണ്ടാകുമോ എന്നാണ്. ആദ്യ സീസണിൽ സാബുമോനും രണ്ടാം സീസൺ കോവിഡിനെ തുടർന്ന് നിർത്തലാക്കുകയും കഴിഞ്ഞ വർഷം മണിക്കുട്ടനുമായിരുന്നു ബിഗ് ബോസിലെ വിജയികൾ. ബിഗ് ബോസ് വിജയികളിലെ പുരുഷാധിപത്യം തിരുത്തി കുറിക്കാൻ ഒരുങ്ങുകയാണ് ദിൽഷ. 


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.