ബിഗ് ബോസ് മലയാളം സീസൺ അഞ്ച് അതിന്റെ പതിനൊന്നാം ആഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഷോയുടെ മുൻ സീസണുകളിലെ താരങ്ങളായി റിയാസ് സലീമിനെയും ഫിറോസ് ഖാനെയും ബിഗ് ബോസ് വീട്ടിലേക്കെത്തിച്ച് കോടതി ടാസ്കിലൂടെ മത്സരം ഒന്നും കൂടി ആവേശകരമാക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. എന്നാൽ ആ വീക്കിലി ടാസ്കിന് പിന്നാലെ ഷോ വീണ്ടും പഴപടി ആയി എന്നാണ് ബിഗ് ബോസ് ആരാധകർ പറയുന്നത്. എന്നാൽ ബിഗ് ബോസ് വീട്ടിലിനുള്ളിൽ ചെറിയ പൊട്ടലും ചീറ്റലുകളുമുണ്ട്. അതിൽ പ്രധാനമായി നടന്നത് ജുനൈസും ഷിജു ഖാനും തമ്മിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജുനൈസിന്റെ വാക്കിൽ പ്രകോപിതനായ ഷിജു ജുനൈസിനെ ഉപദ്രവിക്കുമെന്ന് ഭീഷിണിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം തന്റെ സുഹൃത്തായി അഖിൽ മാരാരോട് പറയുന്ന പ്രൊമോ വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. "ഇനി അവൻ സംസാരിച്ചാൽ അവന്റെ മോന്ത ഇടിച്ച് പരത്തിട്ടെ ഞാൻ പോകൂ" ഷിജു അഖിൽ മാരാരോട് സ്മോക്കിങ് റൂമിൽ പറഞ്ഞു. ഇതിന് മുമ്പ് തന്നോട് സംസാരിക്കരുതെന്ന് ജുനൈസിനോട് ഷിജു താക്കീത് നൽകുകയും ചെയ്തു.


ALSO READ : Bigg Boss Malayalam 5 : 'മുണ്ടുപൊക്കി കാണിച്ചത് തെറ്റായി തോന്നിയില്ല'; സെറീനയുടെ പരാതിക്ക് അഖിലിന്റെ മറുപടി



അതേസമയം ഷോയുടെ 11-ാം ആഴ്ചയിലെ എവിക്ഷൻ നടപടികൾക്ക് ആറ് പേരാണ് നോമിനേറ്റ് ചെയ്യപ്പെട്ടത്. അഖിൽ മാരാരും, സെറീന ജോൺസൺ, റിനോഷ് ജോർജ്, മിഥുൻ, റെനീഷ റഹിമാൻ, ഷിജു ഖാൻ എന്നിവരാണ് എവിക്ഷൻ നടപടികൾക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്. സെറീനയാണ് ഇത്തവണത്തെ ക്യാപ്റ്റൻ. എന്നാൽ സെറീനയും ഇത്തവണത്തെ നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.


ഇത്തവണ ബിഗ് ബോസിൽ നിന്നും പുറത്തായത് നടി അനുവാണ്. വൈൽഡ് കാർഡ് എൻട്രിയായിട്ടാണ് അനു ബിഗ് ബോസിലേക്കെത്തിയത്. എന്നാൽ ബിഗ് ബോസ് പ്രതീക്ഷിച്ച പോലെ ഗെയിം ചേഞ്ചറായി മാറാൻ അനുവിന് സാധിച്ചില്ല. അഖിൽ മാരാർ ഷോയുടെ ജേതാവാകുമെന്നാണ് ഷോയിൽ നിന്നും പുറത്തായ അനു മാധ്യമങ്ങളോട് പറഞ്ഞത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.