ഫൈനൽ ബെർത്ത് ഉറപ്പിക്കാനുള്ള ടിക്കറ്റ് ടു ഫിനാലെ എന്ന വീക്‌ലി ടാസ്‌കിൽ ദിൽഷയ്ക്ക് വിജയം. ഇതോട് കൂടി ബിഗ് ബോസ് സീസൺ 4 ഫൈനലിൽ എത്തുന്ന ആദ്യ മത്സരാർഥിയായി ദിൽഷ മാറി. 56 പോയിന്റോടെ ഒന്നാം സ്ഥാനത്ത് ദിൽഷ അവസാനിപ്പിച്ചപ്പോൾ രണ്ടാം സ്ഥാനത്ത് 51 പോയിന്റോടെ ബ്ലെസ്ലി റണ്ണർ ആപ്പ് ആയി മാറി. 


COMMERCIAL BREAK
SCROLL TO CONTINUE READING

47 പോയിന്റോടെ റോൺസൻ മൂന്നാം സ്ഥാനത്തും 46 പോയിന്റോടെ ധന്യ നാലാം സ്ഥാനത്തും 41 പോയിന്റോടെ വിനയ് അഞ്ചാം സ്ഥാനത്തും 34 പോയിന്റോടെ സൂരജ് ആറാം സ്ഥാനത്തും 29 പോയിന്റോടെ റിയാസ് ഏഴാം സ്ഥാനത്തും 18 പോയിന്റോടെ അവസാന സ്ഥാനത്ത് ലക്ഷ്മിപ്രിയയും എത്തി. 


ALSO READ : Dr. Robin Radhakrishnan: 'ബോയ്കോട്ട് ഡീ​ഗ്രേഡിങ്', ബി​ഗ് ബോസ് മത്സരാർഥികൾക്കെതിരായ സൈബർ ആക്രമണത്തിനെതിരെ ഡോ. റോബിൻ


ഡോ. റോബിൻ പുറത്താകുന്നതുവരെ ദിൽഷ റോബിന്റെ നിഴലായി കളിക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല എന്നുള്ള ആക്ഷേപങ്ങൾ ഉയർന്ന് വന്നിരുന്നു. എന്നാൽ ദിൽഷ തന്റെ വ്യക്തിമികവ് കൊണ്ട് നേടിയെടുത്ത വിജയമായിട്ട് ദിൽഷ ആരാധകർ പറയുന്നത്. ബിഗ് ബോസിന്റെ 24x7 ലൈവിലാണ് ദിൽഷയുടെ വിജയം പ്രേക്ഷകർ കണ്ടത്. എപ്പിസോഡായി ഇന്ന് രാത്രി ടെലികാസ്റ്റ് ചെയ്യും. 


ടിക്കറ്റ് ടു ഫിനാലെയുടെ ആദ്യ ടാസ്‌കിൽ ധന്യയായിരുന്നു വിജയി. എന്നാൽ പിന്നീട് ദിൽഷ ശക്തമായി തിരിച്ചുവരികയായിരുന്നു. മികച്ച മത്സരമാണ് ഈ ആഴ്ച ബിഗ് ബോസ് വീട്ടിൽ മത്സരാർഥികൾ കാഴ്ചവെച്ചിരുന്നത്. വാശിയേറുന്ന മത്സരങ്ങൾ കൂടുമ്പോൾ പ്രേക്ഷകർക്കും ഫിനാലെയിലേക്കുള്ള ആവേശം കൂടുകയാണ്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.