Bigg Boss Malayalam Season 4: ഒറ്റപ്പെടുന്നവർ എന്നും വിജയിച്ചിട്ടേയുള്ളൂ!! അതാണ് ചരിത്രം, കിടിലം ഫിറോസിന്റെ പോസ്റ്റ് ഏറ്റെടുത്ത് ബ്ലെസ്ലി ഫാൻസ്
വ്യത്യസ്തമായ ചിന്ത ഉള്ളവരെ ലോകം ഭ്രാന്തന്മാർ എന്നാണ് വിളിച്ചിട്ടുള്ളത്; പക്ഷേ അതേ ഭ്രാന്തന്മാരാണ് ലോകത്തെ മാറ്റിമറിച്ച ജീനിയസ് എന്നറിയപ്പെട്ടതും - കിടിലം ഫിറോസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
ബിഗ് ബോസ് മലയാളം സീസൺ 4 ഫിനാലെയിലേക്ക് കടക്കുമ്പോൾ ബിഗ് ബോസിന് പുറത്ത് സോഷ്യൽ മീഡിയയിൽ കത്തി നിൽക്കുന്നത് ബ്ലെസ്ലി - റോബിൻ - ദിൽഷ എന്നിവരെ കുറിച്ചുള്ള കാര്യങ്ങളാണ്. ദിൽഷയോട് ബ്ലെസ്ലി മോശമായി പെരുമാറിയെന്ന തരത്തിലുള്ള ചില വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം പുറത്തായ മത്സരാർഥികൾ എല്ലാവരും കൂടി തിരിച്ച് ബിഗ് ബോസിലേക്ക് കയറുകയും ചെയ്തിരുന്നു.
തിരിച്ച് ബിഗ് ബോസിലേക്ക് കയറിയവരിൽ ചിലർ ബ്ലെസ്ലിയോട് അയാൾ ചെയ്ത തെറ്റുകൾ പറഞ്ഞ് മനസിലാക്കി കൊടുത്തു. അപർണ, ജാസ്മിൻ, റോബിൻ എന്നിവരാണ് ബ്ലെസ്ലി ദിൽഷയോട് മോശമായി പെരുമാറി, അത് തെറ്റാണ് എന്ന് പറഞ്ഞത്. എന്നാൽ ഡോ. റോബിൻ ദിൽഷയോട് പറഞ്ഞ ചില കാര്യങ്ങൾ ബ്ലെസ്ലി ഫാൻസിനെയും ബിഗ് ബോസ് പ്രേക്ഷകരെയും ഒന്ന് ഇളക്കയിരിക്കുകയാണ്. അതിന്റെ പേരിൽ റോബിൻ, ബ്ലെസ്ലി ആർമികൾ തമ്മിൽ സോഷ്യൽ മീഡിയയിൽ വഴക്കും നടക്കുന്നുണ്ട്. ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചു നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.
ബിഗ് ബോസ് സീസൺ 3 മത്സരാർഥി ആയിരുന്ന കിടിലം ഫിറോസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ ബ്ലസ്ലി ആർമി ഏറ്റെടുത്തിരിക്കുന്നത്. കിടിലം ഫിറോസിന്റെ പോസ്റ്റുകൾ:
> ഒറ്റപ്പെടുന്നവർ ആണ് എന്നും വിജയിക്കുക!!, ഒറ്റപ്പെടുന്നവർ എന്നും വിജയിച്ചിട്ടേയുള്ളൂ!! അതാണ് ചരിത്രം
> വ്യത്യസ്തമായ ചിന്ത ഉള്ളവരെ ലോകം ഭ്രാന്തന്മാർ എന്നാണ് വിളിച്ചിട്ടുള്ളത്; പക്ഷേ അതേ ഭ്രാന്തന്മാരാണ് ലോകത്തെ മാറ്റിമറിച്ച ജീനിയസ് എന്നറിയപ്പെട്ടതും.
ബിഗ് ബോസ് വീട്ടിൽ ഇപ്പോൾ ഒറ്റപ്പെടുന്നത് ബ്ലെസ്ലി ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. വ്യത്യസ്ത ചിന്താഗതി ഉള്ള വ്യക്തിയായിട്ടും പ്രേക്ഷകർ പറയുന്നത് ബ്ലെസ്ലിയെയാണ്. അത് കൊണ്ട് തന്നെ ഫിറോസിന്റെ ഈ പോസ്റ്റുകൾ ബ്ലെസ്ലിക്ക് അനുകൂലമാണ് എന്ന തരത്തിലാണ് ഈ പോസ്റ്റുകൾക്ക് വരുന്ന കമന്റുകൾ. പോസ്റ്റ് ബ്ലെസ്ലി ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. തങ്ങളുടെ ഇഷ്ട മത്സരാർഥിയുടെ വിജയത്തിനായി എല്ലാവരും വോട്ട് ചെയ്യണമെന്ന് ബ്ലെസ്ലി ആർമി ഫേസ്ബുക്ക് പേജുകളിൽ കമന്റുകൾ നിറയുകയാണ്.
അപർണ മൾബെറി, ജാസ്മിൻ എം മൂസ എന്നിവരും ബ്ലെസ്ലിക്കും റിയാസിനും പിന്തുണ നൽകി കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ബ്ലെസ്ലി തെറ്റാണ് ചെയ്തത് എങ്കിലും അത് മനസിലാക്കി തിരുത്താൻ അവന് സാധിച്ചുവെന്നാണ് ജാസ്മിൻ ലൈവിൽ പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...