Kochi : ബിഗ് ബോസ് മലയാളം സീസൺ 4 മാർച്ച് അവസാന ആഴ്ചയോടെ ആരംഭിക്കും. മലയാള മിനി സ്ക്രീൻ രംഗത്ത് ഏറെ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. പുതിയ സീസണിനെ കുറിച്ചുള്ള അറിയിപ്പ് വന്നത് മുതൽ മത്സരാർത്ഥികളായി ആരൊക്കെ വരുമെന്ന ആകാംക്ഷയിലാണ് ആരാധകർ. അതിനിടയിൽ പുതിയ പ്രോമോ റിലീസ് ചെയ്തതും പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഷോയുടെ അറിയിപ്പ് വന്നത് മുതൽ മോഹൻലാൽ അവതാരകനായി എത്തില്ലെന്ന് അഭ്യൂഹങ്ങൾ ഉണ്ടയായിരുന്നു. പകരം സുരേഷ് ഗോപി എത്തുമെന്നും അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ പ്രോമോ വന്നതോടെ ഈ സംശയങ്ങൾ മാറുകയായിരുന്നു. മോഹൻലാൽ തന്നെ അവതാരകനായി എത്തുമെന്ന് ഇതോടെ ഉറപ്പായി. അതിനിടെയാണ് ലിസ്റ്റൊക്കെ വന്നോ എന്ന് ചോദിച്ച് കൊണ്ട് പുതിയ ടീസർ എത്തിയിരിക്കുന്നത്. ഇത് പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിച്ചിരിക്കുകയാണ്.


ALSO READ: Bigg Boss Season 4 : ബിഗ്‌ബോസിൽ വരുക എന്നത് എന്റെയും ആഗ്രഹം; നിർഭാഗ്യവശാൽ ഈ വർഷം പങ്കെടുക്കാൻ സാധിക്കില്ല : അശ്വതി


ഷോയിൽ എത്തുന്നവരുടെ കൂട്ടത്തിൽ സന്തോഷ് പണ്ഡിറ്റിന്റെ പേര് ഉയർന്ന് കേൾക്കുന്നുണ്ട്. അതിനോടൊപ്പം തന്നെ പാമ്പ് പിടുത്തത്തിൽ പേര് കേട്ട വാവ സുരേഷും ബിഗ് ബോസിൽ എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ട്. നടി ഗായത്രി സുരേഷ്, അപർണ മൾബറി, രാഹുൽ ഈശ്വർ, പാല സജി, ജിയ ഇറാനി എന്നവരും എത്തുമെന്ന് അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഔദ്യോഗിക ലിസ്റ്റ് ഏഷ്യാനെറ്റ് ഇനിയും പുറത്ത് വിട്ടിട്ടില്ല. 


അതിനിടയിൽ തങ്ങൾ ബിഗ് ബോസ് മലയാളം സീസൺ 4 ൽ എത്തില്ലെന്ന് അറിയിച്ച് കൊണ്ട് ചില താരങ്ങൾ രംഗത്ത് എത്തിയിട്ടുണ്ട്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയൽ താരം ജിഷിന് മോഹൻ താൻ ഇത്തവണ ബിഗ് ബോസ്സിൽ എത്തില്ലെന്ന് അറിയിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. തനിക്ക് ബിഗ് ബോസിൽ നിന്ന് കാളുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും കേൾക്കുന്നതൊക്കെയും അഭ്യൂഹങ്ങൾ മാത്രമാണെന്നും ജിഷിന് മോഹൻ പറഞ്ഞതായി ഇ ടൈംസ് റിപ്പോർട്ട് ചെയ്തു.


അതേസമയം സീരിയൽ താരം  അശ്വതിയും താൻ ബിഗ് ബോസിൽ എത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. "ബിഗ്‌ബോസിൽ വരുക എന്നത് പലരും ആഗ്രഹിക്കുന്നപോലെ എന്റെയും ആഗ്രഹം ആണ്. പ്രെഡിക്ഷൻ ലിസ്റ്റും, ഇതുപോലെ വാർത്തകളും കണ്ടു കുറച്ചു ദിവസങ്ങളായി പ്രിയപ്പെട്ടവർ മെസ്സേജ് അയച്ചു ചോദിക്കുന്നുണ്ട് ഇപ്പ്രാവശ്യം ബിഗ്ഗ്ബോസ്സിൽ ഉണ്ടല്ലേ ഞങ്ങളോട് മാത്രം പറയൂ എന്ന്. ഞാൻ കള്ളം പറയുക ആണെന്ന് തെറ്റിദ്ധരിച്ചവർ വരെ ഉണ്ട്.  നിർഭാഗ്യവശാൽ ഈ വർഷം പങ്കെടുക്കാൻ എനിക്ക് സാധിക്കില്ല. "ഇനി അഥവാ പോകുന്നുണ്ടേൽ തല്ലിക്കൊന്നാലും ഞാൻ ആരോടും പറയൂലാ"- എന്ന് അശ്വതി ഇൻസ്റ്റാഗ്രാമിൽ കുറിക്കുകയായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ