കൊച്ചി : ബിഗ് ബോസ് മലയാളം നാലാം സീസണിൽ നിന്ന് ഡോ.റോബിൻ രാധാകൃഷ്ണൻ പുറത്തായതിന് പിന്നാലെ റിയാലിറ്റി ഷോയുടെ അവതാരകനായ നടൻ മോഹൻലാലിനെതിരെ സമൂഹമാധ്യമങ്ങളിൽ സൈബർ ആക്രമണം. താരത്തിനെതിരെ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിച്ചാണ് ഡോ.റോബിന്റെ ആരാധകർ എന്ന പേരിൽ മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജുകളിൽ എത്തി സൈബർ ആക്രമണം നടത്തയിത്. ഇതിനെതിരെ താക്കീതമായി എത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് മത്സരാർഥിയും മോഡലുമായി ഷിയാസ് കരീം. 


COMMERCIAL BREAK
SCROLL TO CONTINUE READING

"മോഹൻലാലിനെ ബിഗ് ബോസ്സ് ഷോയുടെ അവതാരകനാണ് എന്ന ഒരറ്റ കാരണം കൊണ്ട് തെറി വിളിക്കുന്നവരും പൊങ്കാല ഇടുന്നവരും ഒന്ന് ഓർക്കുക Big Boss സീസൺ ഇനിയും ഉണ്ടാകും ഇനിയും ഒരുപാട് തരംഗങ്ങൾ ഉണ്ടാകും പുതിയ താരങ്ങളും ആർമിയും ഉണ്ടാകും പക്ഷെ മോഹൻലാൽ എന്ന നടന് ഇവിടെ തന്നെ കാണും" ഷിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.


ALSO READ : "സ്ക്രിപ്റ്റ് വായിച്ച് തന്നത് ലാൽ സാർ" ഡോ റോബിന്റെ ആരാധികയ്ക്ക് മറുപടിയുമായി ജാസ്മിൻ


താരത്തിന് നിലപാടില്ല മറ്റുള്ളവർ നൽകുന്ന തിരക്കഥയ്ക്ക് അനുസരിച്ചാണ് മോഹൻലാൽ പെരുമാറുന്നതെന്നും തുടങ്ങിയ ആക്ഷേപങ്ങളാണ് റോബിൻ ഫാൻസ് എന്ന പേരിൽ താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെയായി രേഖപ്പെടുത്തിയിരുന്നത്. റോബിനെ പുറത്താക്കിയത് ജനങ്ങളുടെ തീരുമാന പ്രകാരമാണെന്ന് മോഹൻലാൽ ഷോയ്ക്കിടെ പറഞ്ഞതാണ് റോബിൻ ഫാൻസിനെ ചൊടുപ്പിച്ചത്. അത് പിന്നീട് താരത്തിന് നേരെയുള്ള സൈബർ ആക്രമണത്തിന് വഴിവെക്കുകയായിരുന്നു. ഇതിനെതിരെയാണ് ഷിയാസ് ഫേസ്ബുക്ക് പോസിറ്റിലൂടെ രംഗത്തെത്തിയത്. 


ഷിയാസ് കരീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്


മോഹൻലാൽ എന്ന നടൻ നമ്മുക്ക് ആരാണെന്ന് നിങ്ങൾ മറക്കരുത് , മലയാള സിനിമയുടെ വളർച്ചയിൽ മോഹൻലാൽ എന്ന നടന്റെ പങ്ക് ചെറുതല്ല. മറ്റുള്ള Industry പോലും ഇതിഹാസമെന്ന് വിളിക്കുന്ന മോഹൻലാലിനെ ബിഗ് ബോസ്സ് ഷോയുടെ അവതാരകനാണ് എന്ന ഒരറ്റ കാരണം കൊണ്ട് തെറി വിളിക്കുന്നവരും പൊങ്കാല ഇടുന്നവരും ഒന്ന് ഓർക്കുക Big Boss സീസൺ ഇനിയും ഉണ്ടാകും ഇനിയും ഒരുപാട് തരംഗങ്ങൾ ഉണ്ടാകും പുതിയ താരങ്ങളും ആർമിയും ഉണ്ടാകും പക്ഷെ മോഹൻലാൽ എന്ന നടന് ഇവിടെ തന്നെ കാണും ! അതിനർത്ഥം മോഹൻലാൽ എന്ന നടൻ വിമർശനത്തിന് അതീതമാണ് എന്നല്ല പക്ഷെ Big Boss ന്റെ അവതാരകനായത് കൊണ്ട് മാത്രം മോഹൻലാലിനെ തെറി വിളിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞത് !...


പത്മഭൂഷൺ നൽകി രാജ്യം അംഗീകരിച്ച ഒരാളെയാണ് Big Boss ന്റെ അവതാരകനായി എന്ന പേരിൽ ചിലർ പോയി തെറി വിളിക്കുന്നത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.