Bigg Boss Malayalam Season 4: ഫിനാലെക്ക് മുൻപ് റോബിനുമായുള്ള വിവാഹ കാര്യത്തിൽ തീരുമാനമാക്കി ദിൽഷയുടെ കുടുംബം
ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് വരെയും ആരാധകർക്കിടയിൽ സംസാരമുണ്ടായിരുന്നു ( Bigg Boss Malayalam Season 4 Dilsha Marriage)
ബിഗ് ബോസ് മലയാളം സീസൺ-4-ൻറെ ഗ്രാൻറ് ഫിനാലെക്ക് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ബ്ലെസ്ലി, ദിൽഷ പ്രസന്നൻ, സൂരജ്, ധന്യ, റിയാസ്, ലക്ഷ്മിപ്രിയ എന്നിവരാണ് ഫൈനലിൽ മാറ്റുരക്കുന്നത്. മത്സരത്തിൻറെ ഒരു ഘട്ടം മുതൽ പ്രേക്ഷകർ എല്ലാവരും ഉറ്റു നോക്കി കൊണ്ടിരുന്ന ജോഡിയാണ് ദിൽഷ പ്രസന്നനും ഡോ.റോബിൻ രാധാകൃഷ്ണനും.
ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് വരെയും ആരാധകർക്കിടയിൽ സംസാരമുണ്ടായിരുന്നു.ഗ്രാൻറ് ഫിനാലെക്ക് ഇനി കുറച്ച് സമയം കൂടി മാത്രം നിൽക്കവെ റോബിൻ-ദിൽഷ ജോഡികളുടെ വിവാഹം സംബന്ധിച്ച് തങ്ങളുടെ തീരുമാനം പറയുകയാണ് ദിൽഷയുടെ കുടുംബം. അച്ഛനും അമ്മയ്ക്കും ദിൽഷക്ക് ഇഷ്ടമുള്ളതായി തോന്നിയില്ലെന്ന് ദിൽഷയുടെ സഹോദരി പറയുന്നു.
അവൾക്ക് ഇഷ്ടപ്പെടുന്ന ഒരാളായിട്ട് തോന്നയിട്ടില്ല. എല്ലാത്തിനും നോ പറയുന്ന പേരൻറ്സ് അല്ല ഞങ്ങളുടേത്. അവൾ ജെനുവിനായി ഒരാളെ ഇഷ്ടപ്പെട്ടിട്ട് ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞാൽ അത് നല്ലതാണെങ്കിൽ നടത്തി കൊടുക്കും- ദിൽഷയുടെ സഹോദരി പറയുന്നു.അച്ഛനും അമ്മയും 24 മണിക്കൂറും കാണാറില്ല. അല്ലാത്ത എപ്പിസോഡുകളാണ് കാണുന്നത് അതിൽ കാര്യമായി അഭിപ്രായമൊന്നും തന്നെ പറയാറില്ലെന്നും ദിൽഷയുടെ സഹോദരി പറയുന്നു.
നേരത്തെ ഡി ഫോർ ഡാൻസ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് അവതാരകൻ ഗോവിന്ദ് പദ്മ സൂര്യയുമായും ദിൽഷക്ക് ബന്ധമുണ്ടെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. ഇതും ദിൽഷയുടെ കുടുംബം തള്ളി കളഞ്ഞു. ജിപിയും ദിൽഷയും പരസ്പരം നല്ല സുഹൃത്തുക്കളാണെന്നും അത്തരത്തിൽ ഒരു ബന്ധവുമില്ലെന്നും ദിൽഷയുടെ സഹോദരി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...