Bigg Boss Malayalam: ആർമിക്കാർ വേണ്ട;ബ്ലെസ്ലിയുമായുള്ള പ്രശ്നം തീർത്തോളാം, ഫൈനലിന് ശേഷം റോബിൻ
എന്നേ ഇപ്പോൾ ഒരുപാട് പേർ അറിയുന്നതിനാൽ ഇനി മുതൽ എൻറെ സംസാര രീതി ഞാൻ ശ്രദ്ധിച്ചോളാം എന്നും റോബിൻ പറയുന്നു
ബിഗ് ബോസ് ഫിനാലെക്ക് ശേഷം ബ്ലെസ്ലിയുമായുള്ള തൻറെ പ്രശ്നങ്ങളിൽ വ്യക്തത വരുത്തി ഡോ റോബിൻ മൂവി മാൻ എന്ന യൂ ടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റോബിൻ തൻറെ നിലപാട് വ്യക്തമാക്കിയത്. ആർമി ഇടപെട്ട് ഞങ്ങളുടെ പ്രശ്നം തീർക്കണ്ട ചെറിയ കാര്യങ്ങൾ പോലും വലുതാക്കി കാണിച്ച് വിവാദമുണ്ടാക്കാനാണ് ആർമിക്കാർ ശ്രമിക്കുന്നത്. എല്ലാ ആർമിക്കാരും ഇങ്ങനെ തന്നെയാണ്. ഞാൻ ഷോട്ട് ടെമ്പേർഡ് ആയ ആളാണ്. അതിൻറെ ഭാഗമായാണ് പലപ്പോഴും എനിക്ക് കുറച്ചധികം വൈകാരികമായി പെരുമാറേണ്ടി വരുന്നത്.
ഇത്തരം പ്രശ്നങ്ങളെല്ലാം ഇനി പരിഹരിക്കും. എന്നേ ഇപ്പോൾ ഒരുപാട് പേർ അറിയുന്നതിനാൽ ഇനി മുതൽ എൻറെ സംസാര രീതി ഞാൻ ശ്രദ്ധിച്ചോളാം-റോബിൻ പറയുന്നു. ദിൽഷയോടും ബ്ലെസ്ലിയോടും ബിഗ് ബോസ് വീട്ടിൽ വെച്ച് പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ ഇവർക്കെതിരെ നടക്കുന്ന ഡീ ഗ്രേഡിങ്ങ് ഒഴിവാക്കാനാണ്. എനിക്കത് ഒാപ്പൺ ആയി അവിടെ വെച്ച് പറയാൻ സാധിക്കില്ല.
Also Read: Bigg Boss Malayalam 4 Winner : എല്ലാവരെയും ഞെട്ടിച്ച് ബിഗ് ബോസ്; ദിൽഷാ ദി ലേഡി ബിഗ് ബോസ്
അത് കൊണ്ടാണ് അത്തരത്തിൽ പറഞ്ഞത്. പൊട്ടൻഷ്യൽ റേപ്പിസ്റ്റ് എന്ന് പോലും ആർമിക്കാർ പറഞ്ഞു ഞാൻ അങ്ങിനെ ചിന്തിച്ചിട്ട് പോലും ഇല്ല. എൻറെ ഭാഗത്ത് നിന്നും അവരുടെ അടുത്ത് അത് പറഞ്ഞ് കൊടുക്കാനെ പറ്റുകയുള്ളായിരുന്നു എന്നും റോബിൻ പറഞ്ഞു.
എനിക്ക് ദിൽഷ ജയിക്കണം എന്നായിരുന്നു. റിയാസും, ബ്ലെസ്ലിയും നല്ല ഗെയിമേഴ്സ് കൂടിയാണ്. ഞാനും ബെസ്ലിലയും തമ്മിൽ ഒരുമിച്ചൊരു ഫോട്ടോയിട്ടാൽ തീരുന്ന പ്രശ്നമേയുള്ളു. വിവാഹം സംബന്ധിച്ച വാർത്തകളിൽ ദിൽഷയുടെ തീരുമാനങ്ങൾക്കാണ് പ്രാധാന്യം എന്നും ബെസ്റ്റ് ഫ്രണ്ടായി കാണണമെങ്കിൽ അങ്ങിനെ തന്നെ കാണുമെന്നും റോബിൻ അഭിമുഖത്തിൽ പറഞ്ഞു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...