ഡോ. റോബിൻ രാധാകൃഷ്‌ണൻ അഭിനയിക്കുന്ന ചിത്രത്തിൽ ദിൽഷ അഭിനയിക്കുന്നുണ്ടോ? സീ മലയാളം ന്യൂസ് ചർച്ചയിൽ പ്രേക്ഷകർ ചോദിച്ച ചോദ്യം നിർമാതാവായ സന്തോഷ് ടി കുരുവിളയോട് ചോദിച്ചപ്പോൾ അങ്ങനെയൊരു സാധ്യത ഉണ്ടെങ്കിൽ ഉണ്ടാവട്ടെ എന്നാണ്. കഥയ്ക്ക് ആവശ്യമാണെങ്കിൽ ദിൽഷ സാധ്യത ഉണ്ടാകുമെന്ന വെളിപ്പെടുത്തലാണ് നിർമാതാവ് സീ മലയാളം ന്യൂസ് ലൈവിൽ അറിയിച്ചത്. "റോക്ക് ആൻഡ് റോൾ" എന്ന പരിപാടിയിലായിരുന്നു ഈ പ്രതികരണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന മികച്ച ചിത്രങ്ങൾ സമ്മാനിച്ച സന്തോഷ് ടി കുരുവിളയുടെ പ്രൊഡക്ഷനിൽ ചിത്രം വരുമ്പോൾ പ്രേക്ഷകരും അങ്ങേയറ്റം പ്രതീക്ഷയിലാണ്. ബിഗ് ബോസ് ആരാധകർക്ക് ഇഷ്ടപ്പെടുന്ന റോബിൻ എത്രയും വേഗം സിനിമയിൽ കാണണമെന്ന ആഗ്രഹം പ്രേക്ഷകർക്ക് ഉണ്ട്. റോബിൻ ഇഷ്ടപ്പെടുന്ന ഒരുപാട് ആരാധകരാണ് ലൈവിൽ റോബിനോടും നിർമാതാവ് സന്തോഷ് ടി കുരുവിളയോടും ആശംസകൾ അറിയിച്ചത്.


Also Read: Dr. Robin Radhakrishnan: ഡോ. റോബിൻ സിനിമയിലേക്ക്; ആദ്യ സിനിമയ്ക്ക് ആശംസകളുമായി മോഹൻലാൽ


"റോബിൻ ഉണ്ടെങ്കിൽ പടം സൂപ്പർ ഹിറ്റ്", "റോബിന് അവസരം കൊടുത്ത സന്തോഷ് സാറിന് നന്ദി" തുടങ്ങി നിരവധി ആശംസകളും സ്നേഹവുമാണ് പ്രേക്ഷകർ നൽകിയത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾ 2 ദിവസത്തിനുള്ളിൽ പുറത്തുവിടുമെന്നും നിർമാതാവ് അറിയിച്ചു. ചിത്രത്തിൽ റോബിന് നല്ല വേഷമാണെന്നും ആരാധകർക്ക് നിരാശരാകേണ്ടി വരില്ലെന്നും സന്തോഷ് ടി കുരുവിള അറിയിച്ചു.

റോബിന്റെ ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത് മോഹൻലാൽ ആണ്. "അഭിനന്ദനങ്ങൾ പ്രിയപ്പെട്ട ഡോ. റോബിൻ രാധാകൃഷ്‌ണൻ" എന്നാണ് മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. 


ബി​ഗ് ബോസ് മലയാളം സീസൺ 4 അവസാന ദിവസത്തിലേക്ക് കടക്കുകയാണ്. മത്സരബുദ്ധിയോടെ ഓരോ മത്സരാർഥിയും കളിച്ച് കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് ഫിനാലെയുടെ നാളുകൾ അടുത്തെത്തുമ്പോൾ വീറും വാശിയും ഓരോ മത്സരാർത്ഥിക്കും കൂടുകയാണ്. ടോപ് 5ലേക്ക് ആരൊക്കെയെത്തുമെന്ന് കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകർ. റോൺസനും പുറത്തായതിന് ശേഷം ബാക്കിയുള്ള 6 പേരിൽ ഒരാൾ കൂടി പുറത്താകുന്നതോടെ ടോപ് ഫൈവിൽ എത്തുന്നവരുടെ ചിത്രം തെളിയും.


Bigg Boss Malayalam Season 4: അവസാനം റോബിൻ കാലുപിടിച്ചെന്ന് ജാസ്മിൻ; ജാസ്മിന്റെ പുതിയ ബെസ്റ്റ് ഫ്രണ്ട് ഇപ്പോൾ റോബിൻ ആണെന്ന് നിമിഷ - വീഡിയോ


നിമിഷ പങ്കുവച്ച വീഡിയോയിൽ കാണാം ജാസ്മിനെയും റോബിനെയും. അവസാനം റോബിൻ തന്റെ കാല് പിടിച്ചെന്നാണ് ജാസ്മിൻ വീഡിയോയിൽ പറയുന്നത്. റോബിനാണ് ജാസ്മിന്റെ പുതിയ ബെസ്റ്റ് ഫ്രെണ്ടെന്ന് നിമിഷയും വീഡിയോയിൽ പറയുന്നുണ്ട്. മൂന്ന് പേരും ചേർന്നുള്ള ചിത്രങ്ങളും നിമിഷ പങ്കുവച്ചിട്ടുണ്ട്. ഇപ്പോ നിങ്ങൾ ആരായി എന്ന ക്യാപ്ഷനാണ് നിമിഷ ഫോട്ടോയ്ക്ക് നൽകിയിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ പരസ്പരം കലഹിച്ച റോബിൻ, ജാസ്മിൻ ഫാൻസിനുള്ള മറുപടിയെന്നോണം ആണ് നിമിഷ ആ പോസ്റ്റ് പങ്കുവച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.