Bigg Boss Malayalam 4 Finale: `വോട്ട് ഫോർ ബ്ലെസ്ലി`, സോഷ്യൽ മീഡിയയിൽ നിറയുന്ന ബ്ലെസ്ലി ആർമിയുടെ പോസ്റ്റുകൾ; ബ്ലെസ്ലി ആകുമോ വിജയി?
Bigg Boss Malayalam 4 winner: ദിൽഷയോട് ബ്ലെസ്ലി മോശമായി പെരുമാറി എന്ന തരത്തിൽ വളരെ വലിയ രീതിയിൽ ബ്ലെസ്ലിക്കെതിരെ ഡീഗ്രേഡിങ് നടക്കുന്നുണ്ട്. എന്നാൽ ആരാധകർ ബ്ലെസ്ലി ജയിക്കുമെന്ന വിശ്വാസത്തിലാണ്.
Bigg Boss Malayalam Season 4 Finale: ബിഗ് ബോസ് മലയാളം സീസൺ 4 വിജയി ആരാണ് എന്നറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. പ്രേക്ഷകർ തങ്ങളുടെ ഇഷ്ട മത്സരാർഥികൾക്കായി വോട്ടുകൾ ചെയ്തും മറ്റുള്ളവരെ കൊണ്ട് വോട്ടുകൾ ചെയ്യിപ്പിച്ചും ഒക്കെ വളരെ ആവേശത്തിലാണ്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും അധികം ഉയർന്ന് കേൾക്കുന്നത് വോട്ട് ഫോർ ബ്ലെസ്ലി എന്ന ടാഗ് ആണ്. ഡോ. റോബിൻ രാധാകൃഷ്ണനാണ് സീസൺ 4 മത്സരാർഥികളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് റോബിന്റെ ഫാൻസ് പോലും ബ്ലെസ്ലി പിന്തുണയ്ക്കുന്നു എന്നാണ് വ്യക്തമാകുന്നത്.
ദിൽഷയോട് ബ്ലെസ്ലി മോശമായി പെരുമാറി എന്ന തരത്തിൽ വളരെ വലിയ രീതിയിൽ ബ്ലെസ്ലിക്കെതിരെ ഡീഗ്രേഡിങ് നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് പുറത്തായ മത്സരാർഥികൾ എല്ലാവരും തിരിച്ച് ബിഗ് ബോസിലെത്തുകയും ബ്ലെസ്ലിയോടും ദിൽഷയോടും പുറത്തെ സംഭവത്തെ കുറിച്ച് വിശദീകരിക്കുകയും ചെയ്തത്. ഇതിന് പിന്നാലെ ബ്ലെസ്ലി ദിൽഷയോട് മാപ്പ് പറഞ്ഞിരുന്നു. എന്നാൽ റോബിൻ ബ്ലെസ്ലിക്കെതിരെ ദിൽഷയോട് പറഞ്ഞ ചില കാര്യങ്ങളിൽ പുറത്ത് ബ്ലെസ്ലി ഫാൻസ് പ്രതികരിച്ചു. ഇതിനെതിരെ ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം വളരെ ദേഷ്യത്തോടെ റോബിനും പ്രതികരിച്ചു.
റോബിന്റെ ഈ പ്രവൃത്തികൾ ബ്ലെസ്ലിക്ക് കൂടുതൽ വോട്ട് ലഭിക്കാൻ കാരണമായതായാണ് ഇപ്പോൾ റിപ്പോർട്ടുകൾ വച്ച് മനസിലാകുന്നത്. സോഷ്യൽ മീഡിയയിലെ പോളുകളിൽ ബ്ലെസ്ലിക്കുള്ള വോട്ട് ശതമാനം കൂടിയിരുന്നു. ഇത് ഒക്കെ കണ്ട് ബ്ലെസ്ലി ആരാധകർ വലിയ പ്രതീക്ഷയിലാണ്. ബ്ലെസ്ലിക്ക് പിന്തുണയുമായി മുൻ ബിഗ് ബോസ് താരങ്ങളും, യൂട്യൂബേഴ്സും തുടങ്ങി നിരവധി പേർ രംഗത്ത് എത്തിയിരുന്നു. ബ്ലെസ്ലി ആരാധകരിൽ അയാൾ ജയിക്കുമെന്ന പ്രതീക്ഷ ഇരട്ടിപ്പിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന വോട്ട് ഫോർ ബ്ലെസ്ലി ടാഗ്.
ഇന്ന് രാത്രി ഏഴ് മണിക്കാണ് ബിഗ് ബോസ് മലയാളം സീസൺ 4ന്റെ ഫിനാലെ നടക്കുന്നത്. പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സുവർണ നിമിഷമാണിത്. തങ്ങളുടെ പ്രിയപ്പെട്ട മത്സരാർഥി വിജയിക്കുമോ ഇല്ലയോ എന്ന ആകാംക്ഷയിലാണ് ബിഗ് ബോസ് പ്രേക്ഷകർ. ബ്ലെസ്ലി, റിയാസ്, ദിൽഷ, ധന്യ, സൂരജ്, ലക്ഷ്മിപ്രിയ എന്നിവരാണ് ടോപ് 6ൽ എത്തിയ മത്സരാർഥികൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...