ബി​ഗ് ബോസ് മലയാളം സീസൺ 4 പ്രേക്ഷകർ ഒരുപാട് പേർ ചോദിച്ച് കൊണ്ടിരുന്ന ഒരു കാര്യമാണ് ഡോ. റോബിൻ രാധാകൃഷ്ണനും ജാസ്മിനും തമ്മിലുള്ള കൂടിക്കാഴ്ച എന്ന് സംഭവിക്കുമെന്ന്. ഇരുവരുടെയും ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുകളിൽ ഈ ചോ​ദ്യം നിരന്തരം കാണാമായിരുന്നു. ബി​ഗ് ബോസിന് പുറത്തും നിങ്ങൾ തമ്മിൽ ശത്രുതയാണോ തുടങ്ങി നിരവധി ചോദ്യങ്ങൾ പ്രേക്ഷകർ ചോദിക്കുകയുണ്ടായി. ഇതിനെല്ലാം ഉത്തരവുമായി എത്തിയിരിക്കുകയാണ് റോബിനും ജാസ്മിനും ഒപ്പം നിമിഷയും.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് പേരും ഒരുമിച്ച് സൗഹൃദം പങ്കിടുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സംഭവിച്ചതെല്ലാം ഷോയുടെ ഭാ​ഗം മാത്രമായിരുന്നുവെന്നും ഇവർ മൂന്ന് പേരും തമ്മിൽ നല്ല സൗഹൃദം ആണെന്ന് തെളിയിക്കുന്നതുമാണ് വീഡിയോ. എഷ്യാനെറ്റിന്റെ തന്നെ മറ്റൊരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ് മൂവരും. ഇവരെ കൂടാതെ നവീൻ അറയ്ക്കൽ, അഖിൽ, വിനയ് മാധവ് തുടങ്ങിയവരും ഈ പരിപാടിയ്ക്കായി ഒത്തുകൂടിയിട്ടുണ്ട്. 



Also Read: Bigg Boss Malayalam: ലക്ഷ്‍മിപ്രിയ ആയി മാറി റിയാസിൻറെ ആറാട്ട്; ആള്‍മാറാട്ടം ടാസ്‍ക് ബിഗ് ബോസിൽ


 


നിമിഷ പങ്കുവച്ച വീഡിയോയിൽ കാണാം ജാസ്മിനെയും റോബിനെയും. അവസാനം റോബിൻ തന്റെ കാല് പിടിച്ചെന്നാണ് ജാസ്മിൻ വീഡിയോയിൽ പറയുന്നത്. റോബിനാണ് ജാസ്മിന്റെ പുതിയ ബെസ്റ്റ് ഫ്രെണ്ടെന്ന് നിമിഷയും വീഡിയോയിൽ പറയുന്നുണ്ട്. മൂന്ന് പേരും ചേർന്നുള്ള ചിത്രങ്ങളും നിമിഷ പങ്കുവച്ചിട്ടുണ്ട്. ഇപ്പോ നിങ്ങൾ ആരായി എന്ന ക്യാപ്ഷനാണ് നിമിഷ ഫോട്ടോയ്ക്ക് നൽകിയിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ പരസ്പരം കലഹിച്ച റോബിൻ, ജാസ്മിൻ ഫാൻസിനുള്ള മറുപടിയെന്നോണം ആണ് നിമിഷ ആ പോസ്റ്റ് പങ്കുവച്ചത്. 


ഏതായാലും ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയവർ എല്ലാവരും നല്ല സൗഹൃദം സൂക്ഷിക്കുന്നത് ഈ വീഡിയോകളിൽ നിന്ന് വ്യക്തമാണ്. നവീൻ അറയ്ക്കലും ഇവർ എല്ലാം ഒരുമിച്ചുള്ള വീഡിയോ പങ്കുവച്ചിട്ടുണ്ട്. റോബിൻ, അഖിൽ, വിനയ് എന്നിവരാണ് നവീൻ‌ പങ്കുവച്ച വീഡിയോയിലുള്ളത്. എഷ്യാനെറ്റിന്റെ സ്റ്റാർ മ്യൂസിക് ആരാദ്യം പാടും എന്ന ഷോയ്ക്ക് വേണ്ടിയാണ് ബി​ഗ് ബോസ് ടീം ഒന്നിച്ചത്. 


ബി​ഗ് ബോസ് മലയാളം സീസൺ 4 അവസാന ദിവസത്തിലേക്ക് കടക്കുകയാണ്. മത്സരബുദ്ധിയോടെ ഓരോ മത്സരാർഥിയും കളിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞി ദിവസം നടന്ന ആൾമാറാട്ടം ടാസ്‍ക് വളരെ രസകരമായാണ് ഓരോ മത്സരാർഥിയും ചെയ്തത്. പേര് പോലെ തന്നെ  ഓരോ മത്സരാർഥിയും അവിടെ ഇപ്പോഴുള്ള മറ്റൊരു മത്സരാർഥിയായി വേഷം മാറുന്ന രസകരമായ ടാസ്കായിരുന്നു ഇത്. ടാസ്കിൽ ലക്ഷ്മി പ്രിയ ആയാണ് റിയാസായി വേഷമിട്ടത്. മത്സരത്തിൽ ഉടനീളം ഉണ്ടായിരുന്നു ലക്ഷ്മിപ്രിയയുടെ സംസാരവും പ്രവർത്തിയും എല്ലാം അത് പോലെ പകർത്തിയായിരുന്നു റിയാസിൻറെ അഭിനയം.


ലക്ഷ്‍മിപ്രിയക്ക് ലഭിച്ചത് ബ്ലെസ്ലിയെയായിരുന്നു. എങ്കിൽ ഇതിൽ കാര്യമായി ലക്ഷ്മിക്ക് തിളങ്ങാനായില്ലെന്നാണ് സത്യം. റിയാസിൻറെ വേഷം ചെയ്തത് ധന്യയും ദിൽഷയായി മാറിയത് ബ്ലെസിലിയും ആയിരുന്നു. ധന്യ നല്ല രീതിയിൽ റിയാസിനെ അനുകരിച്ചു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇടക്ക് ഡോക്ടർ റോബിനെക്കുറിച്ചുള്ള സംസാരമൊക്കെയായി ദിൽഷയെ അവതരിപ്പിക്കാൻ ബ്ലെസ്ലിക്ക് കഴിഞ്ഞുവെന്നും പ്രേക്ഷകർ പറയുന്നു.


ധന്യയുടെ വേഷം ചെയ്തത് ദിൽഷ ആയിരുന്നു എന്നാൽ കാര്യമായ മാനറിസങ്ങൾ ഒന്നും തന്നെ കൊണ്ടുവരാൻ ദിൽഷക്ക് ആയില്ലെന്നും പ്രേക്ഷകരുടെ അഭിപ്രായമുണ്ട്. സൂരജായി റൊൺസനും, റൊൺസണായി സൂരജും കാര്യമായി ആക്ടീവായിരുന്നില്ലെന്നും അഭിപ്രായമുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.