ബി​ഗ് ബോസ് മലയാളം സീസൺ 4ഉം അങ്ങനെ അവസാനിച്ചിരിക്കുകയാണ്. പ്രേക്ഷക പിന്തുണയിൽ ദിൽഷ പ്രസന്നൻ മലയാളം ബി​ഗ് ബോസ് ചരിത്രത്തിലെ ആദ്യ വനിത വിജയി ആയി. രണ്ടാം സ്ഥാനത്ത് ബ്ലെസ്ലിയും, മൂന്നാം സ്ഥാനത്ത് റിയാസും എത്തി. ലക്ഷ്മിപ്രിയ, ധന്യ, സൂരജ് എന്നിവർ 4, 5, 6 എന്നീ സ്ഥാനങ്ങളും നേടി. ഇന്നലെ (ജൂലൈ 3) ആയിരുന്നു ബി​ഗ് ബോസ് സീസൺ 4 ഫിനാലെ നടന്നത്. മത്സരാർഥികൾ ആടിയും സ്കിറ്റ് അവതരിപ്പിച്ചും ഒക്കെ സം​ഗതി കളറായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിടെ മോഹൻലാൽ ബി​ഗ് ബോസ് താരങ്ങളുടെ ആരാധകരെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞത് ശ്രദ്ധ നേടുന്നു. ഫിനാലെയിൽ അതിഥിയായി സുരാജ് വെഞ്ഞാറമ്മൂടും എത്തിയിരുന്നു. ഈ മത്സരാർഥികളുടെ ആരാധകർ എത്ര പേരാണ് ലാലേട്ടനെ പറയുന്നതെന്ന് സുരാജ് പറഞ്ഞപ്പോളാണ് മോഹൻലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്. എയർപോർട്ടിലോ മറ്റിടങ്ങളിലോ ഒക്കെ പോകുമ്പോൾ നിങ്ങളുടെ ഫാൻസുകാർ എന്നോട് പറയുന്നത് അയാളെ പുറത്താക്കിയില്ലെങ്കിൽ ഇനി നിങ്ങളുടെ സിനിമ ഞങ്ങൾ കാണില്ല എന്നൊക്കെയുള്ള കാര്യങ്ങളാണ് അവർ എന്നോട് പറയുന്നതെന്ന് മോഹൻലാൽ മത്സരാർഥികളോടെല്ലാമായി പറഞ്ഞു. 


Also Read: Bigg Boss Season 4: ഇതാണ് ബി​ഗ് ബോസ്! ആ ശബ്ദത്തിന് ഉടമ; ബി​ഗ് ബോസ് ആരെന്ന് വെളിപ്പെടുത്തി ജാസ്മിനും നിമിഷയും


അതേസമയം ബി​ഗ് ബോസ് സീസൺ 4 വിജയി ആകാൻ ദിൽഷക്ക് അർഹതയില്ല എന്നായിരുന്നു നിരവധി പേരുടെ പ്രതികരണം. റോബിൻ ഫാൻസിന്റെ വോട്ട് കൊണ്ട് മാത്രമാണ് ദിൽഷ ജയിച്ചത്. റിയാസോ ബ്ലെസ്ലിയോ ആയിരുന്നു വിജയത്തിന് അർഹർ എന്നൊക്കെയായിരുന്നു പ്രേക്ഷക പ്രതികരണങ്ങൾ. മറ്റു ചിലർ ദിൽഷ ഇതിന് എന്ത് കൊണ്ടും അർഹയാണെന്നും പറയുന്നു. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ആകെ ചർച്ച നടന്ന് കൊണ്ടിരിക്കുകയാണ്.


Bigg Boss: സീസൺ 4 കഴിഞ്ഞു, ഇനി ബിബി അൾട്ടിമേറ്റ്! അപ്പോൾ സീസൺ 5? ബി​ഗ് ബോസ് ​ഗ്രൂപ്പുകളിലെ അടുത്ത ചർച്ച വിഷയം


ബി​ഗ് ബോസ് മലയാളം സീസൺ 4 അവസാനിച്ചു. സീസൺ 4 ടൈറ്റിൽ വിന്നർ ആയത് ദിൽഷ പ്രസന്നൻ ആണ്. മലയാളം ബി​ഗ് ബോസിലെ ആദ്യത്തെ വനിത വിജയി ആണ് ദിൽഷ. ഈ 100 ദിവസം മത്സരാർഥികളെ പോലെ തന്നെ ആകാംക്ഷയിലും ആവേശത്തിലുമായിരുന്നു ബി​ഗ് ബോസ് പ്രേക്ഷകർ. ആരാകും വിജയി എന്നറിയാൻ കാത്തിരുന്ന ഒരുപാട് പ്രേക്ഷകർ ഉണ്ടായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട മത്സരാർഥികൾക്കായി എല്ലാവരും വോട്ടിം​ഗ് രേഖപ്പെടുത്തിയുമെല്ലാം വലിയ ആവേശത്തിലായിരുന്നു. ജൂലൈ മൂന്ന് ഞായറാഴ്ചയോടെ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ച ആളെ മോഹൻലാൽ വിജയിയായി പ്രഖ്യാപിച്ചതോടെ നാലാമത്തെ സീസണിനും തിരശീല വീണു.


സീസൺ അവസാനിച്ചുവെങ്കിലും പ്രേക്ഷകർക്കിടയിലും, സാമൂഹിക മാധ്യമങ്ങളിലുമൊക്കെയായി ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇനിയും ഉണ്ടാകും. ഈ ചർച്ചകൾക്കിടെ ഇപ്പോൾ ചർച്ചയാകുന്നത് മറ്റൊരു കാര്യമാണ്. ബി​ഗ് ബോസ് സീസൺ 4ന് ശേഷം ബിബി അൾട്ടിമേറ്റ് വരുന്നു എന്നതാണ് പുതിയ ചർച്ചാ വിഷയം ആയിരിക്കുന്നത്. എന്താണ് ബിബി അൾട്ടിമേറ്റ്? ഇതുവരെ നടന്ന ബിബി ഫിനാലെകളിലെ മത്സരാർഥികളെ മാത്രം ഉൾപ്പെടുത്തി കൊണ്ടുള്ള ബി​ഗ് ബോസ് ഷോ ആണ് ബിബി അൾട്ടിമേറ്റ് എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന റിപ്പോർട്ടുകൾ. അതായത് സീസണിൽ വിജയിച്ച മത്സരാർഥികൾ ഉണ്ടായിരിക്കില്ല. ഓരോ സീസണിലെയും ഫൈനലിസ്റ്റുകളെ മാത്രം ഉൾപ്പെടുത്തിയുള്ള ഷോ ആയിരിക്കും ബിബി അൾട്ടിമേറ്റ്. 


അടുത്ത വർഷം ജനുവരിയിൽ ഈ ഷോ തുടങ്ങുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. 100 ദിവസത്തിന് പകരം 70 ദിവസമായിരിക്കും ഈ ഷോ നടക്കുകയെന്നുമാണ് വിവരം. ഈ റിപ്പോർട്ടുകളിലെ സത്യാവസ്ഥ എന്തെന്ന് വ്യക്തമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.