സംഭവ ബഹുലമായ ഒരാഴ്ചയായിരുന്നു ബി​ഗ് ബോസ് സീസൺ നാലിൽ ഇക്കഴിഞ്ഞ ആഴ്ച. ഡോ. റോബിൻ രാധാകൃഷ്ണനെ ബി​ഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കുന്നതിൽ തുടങ്ങി ജാസ്മിൻ ക്വിറ്റ് ചെയ്തത് വരെ വളരെ അപ്രതീക്ഷിത സംഭവങ്ങളാണ് ഈ ആഴ്ചയിൽ നടന്നത്. സീസൺ നാല് അവസാനിക്കാൻ ഇനി ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. റോബിനെ പുറത്താക്കിയത് മുതൽ പ്രേക്ഷകർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉണ്ടായിരുന്നത്. അതിനിടെയാണ് മറ്റ് മത്സരാർഥികളെയും പ്രേക്ഷകരെയും എല്ലാം ഞെട്ടിച്ചു കൊണ്ട് ജാസ്മിൻ ഷോയിൽ നിന്ന് വാക്കൗട്ട് ചെയ്തത്. ജാസ്മിൻ പോയി കാണില്ല തിരിച്ച് വരും എന്നൊക്കെ തരത്തിലുള്ള പ്രചരണങ്ങൾ വന്നിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ജാസ്മിൻ ബി​ഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങി എന്ന് തെളിയിക്കുന്ന വീഡിയോകളും ചിത്രങ്ങളുമാണ് നിമിഷ പങ്കുവച്ചിരിക്കുന്നത്. ബി​ഗ് ബോസിലെ മുൻ മത്സരാർഥിയും ജാസ്മിന്റെ അടുത്ത സുഹൃത്തുമാണ് നിമിഷ. തിരിച്ചെത്തുന്ന ജാസ്മിനെ സ്വീകരിക്കാൻ നിമിഷ എയർപോർട്ടിൽ എത്തിയിരുന്നു. ഇരുവരും കണ്ട് മുട്ടിയതിന് ശേഷമുള്ള ചിത്രങ്ങളും വീഡിയോകളുമാണ് നിമിഷ പങ്കുവച്ചിട്ടുള്ളത്.  



 


Also Read: Bigg Boss Malayalam Season 4: റോബിന് മുൻപേ ജാസ്മിൻ? അപ്രതീക്ഷിത ട്വിസ്റ്റുമായി ബി​ഗ് ബോസ് പ്രോമോ


'ചെറിയ കാത്തിരിപ്പിന് ശേഷം നമ്മൾ കണ്ടുമുട്ടി' എന്ന് വീഡിയോയിൽ ജാസ്മിൻ പറയുന്നു. 'ലെറ്റ്സ് ഡൂ ബെറ്റർ തിം​ഗ്സ്' എന്ന കുറിപ്പോടെയാണ് ജാസ്മിനൊപ്പമുള്ള വീഡിയോയും ചിത്രങ്ങളും നിമിഷ പങ്കുവച്ചിരിക്കുന്നത്. 


റിയാസിനെ തല്ലിയെന്ന് ആരോപിച്ചാണ് റോബിനെ ബി​ഗ് ബോസിൽ നിന്ന് മാറ്റി നിർത്തിയത്. തുടർന്ന് റോബിനെ അനുകൂലിക്കുന്നവർ എതിർക്കുന്നവർ എന്നിങ്ങനെ രണ്ട് ​ഗ്രൂപ്പുകളായി ആ വീട്ടിലുള്ളവർ തിരിഞ്ഞു. കഴിഞ്ഞ ദിവസം വീട്ടിലുള്ള ഓരോരുത്തരെ ആയി ബി​ഗ് ബോസ് കൺഫെഷൻ റൂമിലേക്ക് തിരിച്ച് വിളിപ്പിച്ച് അന്ന് ഉണ്ടായ സംഭവത്തെ കുറിച്ച് ചേദിച്ചു. എല്ലാവരും അവരവരുടെ മനസിലുള്ളത് പറഞ്ഞു. ഇതോടെ റോബിനെ തിരിച്ച് കൊണ്ട് വരാനുള്ള ശ്രമമാണ് ബി​ഗ് ബോസ് നടത്തുന്നതെന്നുള്ള സംസാരമായി അവിടെ. 


തുടർന്ന് ജാസ്മിൻ റോബിനെ തിരിച്ചുകൊണ്ടു വരുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ട് വാക്കൗട്ട് ചെയ്തു. എന്നാൽ റോബിനെ തിരിച്ച് കൊണ്ടുവരുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇതിനിടെയാണ് ജാസ്മിൻ സ്വയം വാക്ക് ഔട്ട് നടത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.