Bigg Boss Malayalam Season 4 : പവർസ്റ്റാറിന്റെ ഷൂട്ടിങ്ങ് തുടങ്ങണം; ബിഗ് ബോസിൽ പങ്കെടുക്കാൻ പറ്റില്ലെന്ന് ഒമർ ലുലു
സീരിയൽ സിനിമ നടി ലക്ഷ്മിപ്രിയ, അഭിനേത്രി ലിന്റോ റാണി, നടി സുചിത്ര നായർ, കഴിഞ്ഞ ബിഗ് ബോസ് സീസണിലെ മത്സരാര്‍ഥി ഡിംപല്‍ ഭാലിന്റെ സഹോദരി തിങ്കള്‍ ഭാലും ഇത്തവണ ഉണ്ടെന്നുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്.
Kochi : ബിഗ് ബോസ് മലയാളം സീസൺ 4 ഉടൻ ആരംഭിക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ മത്സരാർഥികൾ ആരൊക്കെയായിരിക്കുമെന്ന ചർച്ചയാണ് സജീവം ആയിരിക്കുന്നത്. സംവിധായകൻ ഒമർ ലുലു താൻ ബിഗ് ബോസിൽ എത്തില്ലെന്ന് അറിയിച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. പവർസ്റ്റാർ സിനിമയുടെ ഷൂട്ടിങ് മാർച്ച് 31 ന് ആരംഭിക്കാനിരിക്കുന്നത് കൊണ്ട് ഷോയിൽ എത്താനാകില്ലെന്നാണ് ഒമർ ലുലു അറിയിച്ചിരിക്കുന്നത്.
ഒമർ ലുലു ഷോയിൽ മത്സരാർത്ഥിയായ എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടയായിരുന്നു. എന്നാൽ ഇതിനുള്ള മറുപടിയുമായി ആണ് ഒമർ ലുലു എത്തിയത്. തനിക്ക് ബിഗ്‌ബോസിൽ പങ്കെടുക്കാൻ അവസരം ലഭിച്ചെങ്കിലും ഈ സാഹചര്യത്തിൽ കഴിയില്ലെന്നാണ് ഒമർ ലുലു പറയുന്നത്. മാർച്ച് 27 നാണ് ബിഗ്‌ബോസ് സംപ്രേക്ഷണം ആരംഭിക്കുന്നത്. തിങ്ക മുതൽ വെള്ളി വരെ രാത്രി 9 മണിക്കാണ് ഷോ സംപ്രേക്ഷണം ചെയ്യുന്നത്.
ALSO READ: Bigg Boss Season 4 : ലക്ഷ്‌മിപ്രിയ മുതൽ തിങ്കൾ ഭാൽ വരെ; സാധ്യതകൾ പലത്, പുറത്ത് വരുന്നത് വമ്പൻ മാറ്റം
ഏഷ്യാനെറ്റിൽ 1 മണിക്കൂറായിരിക്കും സംപ്രേക്ഷണം. എന്നാൽ ഡിസ്‌നി + ഹോട്ട്സ്റ്റാറിൽ 24 മണിക്കൂർ സംപ്രേക്ഷണമുണ്ടാകുമെന്ന് ഏഷ്യാനെറ്റ് അറിയിച്ചിട്ടുണ്ട്. നിലവിൽ ഹിന്ദി ബിഗ് ബോസിൽ 24 മണിക്കൂറും സംപ്രേക്ഷണമുണ്ട്. അത് മലയാളത്തിലേക്കും വരണമെന്നത് ആരാധകരുടെ വളരെ കാലമായി ഉള്ള ആഗ്രഹമായിരുന്നു.
ബിഗ് ബോസിലെ മത്സരാർത്ഥികളുടെ ഒരു നീണ്ടനിരയും പ്രേക്ഷകരുടെ പ്രെഡിക്ഷൻ ലിസ്റ്റിൽ ഉണ്ട്. സീരിയൽ സിനിമ നടി ലക്ഷ്മിപ്രിയ, അഭിനേത്രി ലിന്റോ റാണി, നടി സുചിത്ര നായർ, കഴിഞ്ഞ ബിഗ് ബോസ് സീസണിലെ മത്സരാര്‍ഥി ഡിംപല്‍ ഭാലിന്റെ സഹോദരി തിങ്കള്‍ ഭാലും ഇത്തവണ ഉണ്ടെന്നുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്.
നിവിൻ പൊളി നായകനായ മിഖായേൽ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നവനി ദേവാനന്ദും ലിസ്റ്റിലുണ്ട്.മോഡൽ ജിയ ഇറാനിയും ഇത്തവണ മത്സര രംഗത്തുണ്ടാകുമെന്ന് തന്നെയാണ് കണക്കുകൂട്ടലുകൾ. ഒരു പുതു പ്രതീക്ഷയോടെ വലിയ മാറ്റങ്ങളോടെ തന്നെയാണ് ബിഗ് ബോസ് പ്രേക്ഷകർ നാലാം സീസണിനായി കാത്തിരിക്കുന്നത്.