ബി​ഗ് ബോസിന്റെ പുതിയ സീസണ് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബി​ഗ് ബോസ് പ്രേക്ഷകർ. നാലാമത്തെ സീസണിന്റെ ചർച്ചകൾ ഇന്നും സോഷ്യൽ മീഡിയയിൽ അടക്കം അവസാനിച്ചിട്ടില്ല. സീസൺ 4ലെ മത്സരാർത്ഥികളെ സംബന്ധിച്ചുള്ള കാര്യങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിനിടെയാണ് അഞ്ചാം സീസണിനായി ഈ റിയാലിറ്റി ഷോ ഒരുങ്ങുന്നത്. മോഹൻലാൽ തന്നെയാകും ഇത്തവണയും ബി​ഗ് ബോസിന്റെ അവതാരകൻ. കേരളക്കരയാകെ കാത്തിരിക്കുകയാണ് ബി​ഗ് ബോസ് മലയാളം സീസൺ 5നായി. കഴിഞ്ഞ ദിവസങ്ങളിലായി പുതിയ സീസണിന്റെ പ്രമോഷൻ വീഡിയോകൾ പുറത്തുവിടുകയാണ് ഏഷ്യാനെറ്റ്. ഇവയ്ക്ക് വൻ പ്രേക്ഷക സ്വീകര്യതയും ലഭിക്കുന്നുണ്ട്. ഇന്ന് പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആരൊക്കെയാകും പുതിയ സീസണിലെ മത്സരാർത്ഥി, തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുണ്ടാകുമോ തുടങ്ങി ഒരുപാട് ചോദ്യങ്ങൾ പ്രേക്ഷകരുടെ മനസിലുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. 


സീസൺ 5ന്റെ പുതിയ പ്രോമോയിൽ ഷൂട്ടിം​ഗ് ലൊക്കേഷനിൽ ഇരിക്കുന്ന മോഹൻലാലിനോട് മൂന്ന് പെൺകുട്ടികൾ വന്ന് ബി​ഗ് ബോസിനെ കുറിച്ച് ചോദിക്കുന്നതാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എത്ര ജിമ്മൻമാർ കാണും, ഏതെങ്കിലും കലിപ്പൻ ഡോക്ടർ ഇത്തവണയും കാണുമോ ? എന്നൊക്കെയാണ് സീസൺ 5നെ കുറിച്ച് പെൺകുട്ടികൾ ചോദിക്കുന്നത്. ഒറിജിനൽ ആൾക്കാരാണ് വരാൻ പോകുന്നതെന്നാണ് ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി. 'തീ പാറും... വെയ്റ്റ് ആൻഡ് സീ' എന്നും മോഹൻലാൽ പെൺകുട്ടികളോട് പറയുന്നു. ഓരോ സീസണുകൾ കഴിയുന്തോറും കൂടുതൽ എക്സൈറ്റിങ്ങും ചലഞ്ചിങ്ങും ആകുകയാണ് ബി​ഗ് ബോസെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. 


Also Read: Santhosh Varkey: 'പിഎച്ച്ഡി ചെയ്യുകയാണ്, മാറി നിൽക്കാനാവില്ല'; ബി​ഗ് ബോസിലേക്കില്ലെന്ന് സന്തോഷ് വർക്കി


 


ഫെബ്രുവരി 15ന് ഏഷ്യാനെറ്റിൽ വൈകിട്ടത്തെ പരിപാടികൾക്കിടെയാണ് ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ ഉടൻ വരുന്നുവെന്ന് അറിയിച്ചുകൊണ്ട് ഷോയുടെ ലോഗോ അവതരിപ്പിച്ചത്. ഭാരതി എയർടെല്ലിന്റെ 5ജി പ്ലസാണ് ഷോയുടെ പ്രധാന സ്പോൺസർ ഒപ്പം സ്വയംവര സിൽക്സും ഇന്ത്യ ഗേറ്റും ഡാസ്ലർ എറ്റേണലും സഹസ്പോൺസർമാരായി പങ്കുചേരും. 


മാർച്ച് 26ന് പുതിയ സീസണിന്റെ ഗ്രാൻഡ് ലോഞ്ച് നടത്തി പുതിയ മത്സരാർഥികളെ പരിചയപ്പെടുത്താനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ വർഷത്തെ പോലെ തന്നെ മുംബൈയിലാണ് സെറ്റിട്ടിരിക്കുന്നത്. ഇത്തവണ സർപ്രൈസായി ബിഗ് ബോസ് നൽകുന്നത് മത്സരാർഥികളുടെ കൂട്ടത്തിൽ പൊതുജനത്തിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുന്നുണ്ട്. അത് എങ്ങനെയാണെന്നുള്ള നടപടിക്രമങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ സീസണിൽ അവതരിപ്പിച്ച 24 മണിക്കൂർ ലൈവ് സ്ട്രീമിങ്ങ് ഇത്തവണയുമുണ്ട്. എപ്പിസോഡുകൾ ഏഷ്യാനെറ്റിലും ലൈവ് സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലുമാണ് ലഭിക്കുക. കൂടാതെ ഹോട്ട്സ്റ്റാറിൽ എപ്പിസോഡുകൾ കാണാനും സാധിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.