കഷ്ടിച്ച് ഇനി നാല് ദിവസങ്ങൾ കൂടി മാത്രമാണ്  ബിഗ് ബോസ് സീസണ്‍ 4 അവസാനിക്കാന്‍. വിജയി ആരായിരിക്കും എന്നറിയാൻ പ്രേക്ഷകരും ആകാംക്ഷയിലാണ്. റിയാസ്, ബ്ലെസ്‌ലീ, ധന്യ, ലക്ഷ്മിപ്രിയ, സൂരജ്, ദില്‍ഷ എന്നിവരാണ് ഫൈനലിലെ അവസാന മത്സരാര്‍ത്ഥികള്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

രസകരമായ വീക്കിലി ടാസ്കുകൾക്കൊപ്പം നേരത്തെ പുറത്തായ മത്സാരാർഥികൾ പലരും ബിഗ് ബോസ് വീട്ടിലേക്ക് ഫൈനലിസ്റ്റുകളെ സപ്പോർട്ട് ചെയ്യാനും മത്സരങ്ങൾക്ക് ആവേശം ഉണ്ടാക്കാനുമായി എത്തി ചേർന്നിരുന്നു. നിലവിൽ പ്രേക്ഷകരുടെ അഭിപ്രായത്തിൽ റിയാസ്, ബ്ലെസ്‌ലീ, ദില്‍ഷ എന്നിവര്‍ക്കാണ് സാധ്യത കൂടുതലുള്ളത്.


Also Read: Big Boss Season 4: "നമ്മൾ രണ്ടുപേരും വേറെ ലെവലിലേക്ക് പോകുവാണ്"; ദിൽഷയോട് ആംഗ്യഭാഷയിൽ കാണിച്ച് റോബിൻ; കയ്യോടെ പൊക്കി ബിഗ് ബോസ്


അതേസമയം റിയാസിനായും ഒരു വിഭാഗം പ്രേക്ഷകർ വലിയ ക്യാമ്പെയിൻ ഒരുക്കുന്നുണ്ട്. മറ്റ് ഫൈനലിസ്റ്റുകളിൽ നിന്നും വ്യത്യസ്തനായ മത്സരാര്‍ത്ഥിയാണ് റിയാസ്.സീസണ്‍ ആരംഭിച്ച്‌ പകുതിയിലാണ് റിയാസ് മത്സരത്തില്‍ പങ്കാളിയായത്. തൻറെ വ്യത്യസ്തമായ ശൈലി കൊണ്ടും രീതികൾ കൊണ്ടും പ്രേക്ഷകർക്കിടയിൽ റിയാസിന് വലിയ പിന്തുണയുമുണ്ട്.


ഇത് തെളിവാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം റിയാസിൻറെ നാട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞത്. റിയാസ് വിജയിക്കും എന്നാണ് അദ്ദേഹത്തിൻറെ നാട്ടുകാർ പറഞ്ഞത്. അവൻ ഒരു പാവം പിടിച്ച് ഒരു കൊച്ചനാ നല്ലൊരു കിടപാടം പോലുമില്ല. പലതവണ അവരെ വാടക വീട്ടിൽ നിന്നും ഇറക്കി വിട്ടു. അച്ഛന് തീരെ വയ്യ അമ്മ വീട്ട് ജോലി ചെയ്താണ് കുട്ടികളെ പോറ്റിയത്- ഒരു നാട്ടുകാരി പറയുന്നു.


റിയാസ് നല്ല പെരുമാറ്റമാണെന്നും സഹകരമാണെന്നുമാണ് മറ്റൊരാളുടെ അഭിപ്രായം. എവിടെയായാലും തെറ്റ് കണ്ടാൽ അവൻ ചോദിക്കും എന്ത് വിഷയമാണെങ്കിലും അത് ഒളിച്ച് സംസാരിക്കുന്ന പ്രകൃതമല്ല റിയാസിനെന്നും ആളുകൾ പറയുന്നു. ലക്ഷ്മി പ്രിയയെ റിയാസ് അനുകരിച്ച നിമിഷമാണ് നാട്ടുകാർക്ക് ബിഗ് ബോസിൽ റിയാസിൻറേതായി ഏറ്റവും ഇഷ്ടപ്പെട്ട നിമിഷവും. റിയാസ് ടോപ്പ് ത്രീയിൽ എങ്കിലും എത്തണം എന്നും പറഞ്ഞവരുമുണ്ട്.


ALSO READ : Bigg Boss:"നീയാണ് വിന്നർ" റിയാസിനെ കെട്ടിപ്പിടിച്ച് റോബിൻ പറഞ്ഞ വാക്കുകൾ; എല്ലാം മറന്ന് എല്ലാവരും ഒന്നായി


എല്ലാവർക്കും പറയാനുള്ളത് റിയാസിൻറെ കുടുംബ പശ്താത്തലവും ഇത് വരെ എത്തിയ കഷ്ടപ്പാടുമായിരുന്നു. വൈറൈറ്റി മീഡിയ ആണ് റിയാസനെ പറ്റിയുള്ള പ്രത്യേക വീഡിയോ തയ്യാറാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.