ബി​ഗ് ബോസ് മലയാളം സീസൺ 4 മത്സരം കടുക്കുമ്പോൾ ഒരു പുതിയ അതിഥിയുമായി എത്തുകയാണ് ഇന്നത്തെ (മെയ് 29) എപ്പിസോഡിൽ മോഹൻലാൽ. മറ്റാരുമല്ല ഉലകനായകൻ കമൽ ഹാസനാണ് ബി​ഗ് ബോസിലെ ഇന്നത്തെ അതിഥി. തമിഴ് ബി​ഗ് ബോസിന്റെ അവതാരകൻ കൂടിയാണ് കമൽ ഹാസൻ. കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ, നരേയ്ൻ തുടങ്ങിയവർ വേഷമിടുന്ന വിക്രം എന്ന സിനിമ ജൂൺ മൂന്നിന് റിലീസ് ആകുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങൾ മത്സരാർഥികളുമായി താരം പങ്കുവയ്ക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ച് കൊണ്ടുള്ള വീഡിയോയിൽ താൻ ബി​ഗ് ബോസ് മലയാളത്തിലേയ്ക്ക് വരുന്നുണ്ടെന്ന് കമൽ ഹാസൻ പറഞ്ഞിരുന്നു. കമൽ ഹാസൻ വരുന്നത് നേരത്തെ തന്നെ മത്സരാർഥികളെ ബി​ഗ് ബോസ് അറയിച്ചിരുന്നു. എന്നാൽ ഏത് ദിവസമാണ് അദ്ദേഹം വരുന്നതെന്ന് മത്സരാർഥികളോട് പറഞ്ഞിട്ടില്ല. മത്സരാർഥികൾക്ക് ഇതൊരു സർപ്രൈസ് എപ്പിസോഡ് ആയിരിക്കും. ഇന്നത്തെ എപ്പിസോഡിൽ മത്സരാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. കമൽ ഹാസന്റെ പാട്ടുകൾ കോർത്തിണക്കിയുള്ള നൃത്തം ഉണ്ടാകും. കൂടാതെ അദ്ദേഹത്തിന്റെ സിനിമയിലെ ഡയലോ​ഗുകളും മത്സരാർഥികൾ അവതരിപ്പിക്കും. 


Also Read: Bigg Boss Malayalam Season 4 : "അന്തസ് വേണം ബിഗ് ബോസേ"; ജാസ്മിൻ, റോബിന്റെ അമ്മയ്ക്ക് വിളിച്ചിട്ടും അനങ്ങിയില്ല; ബിഗ് ബോസിനെതിരെ സാബുമോൻ


അതേസമയം വളരെ രസകരമായ ഒരു എപ്പിസോഡ് ആയിരുന്നു ഇന്നലത്തേത്. കഴിഞ്ഞ ഒരാഴ്ച ബി​ഗ് ബോസ് വീട്ടിലെ വിശേഷങ്ങൾ മത്സരാർഥികളുമായി ചർച്ച ചെയ്ത മോഹൻലാൽ അവരെ കൊണ്ട് വ്യത്യസ്ത ​ഗെയിമുകളും ചെയ്യിപ്പിച്ചു. സൗഹൃദങ്ങളും ശത്രുതയും ഒക്കെ ഉള്ള ഒരു സീസൺ തന്നെയാണ് ഇത്തവണത്തേതും. ഏറ്റവും മികച്ച സൗഹൃദം ആരുടേതെന്ന് കണ്ടെത്താന്‍ മോഹന്‍ലാല്‍ ഒരു രസകരമായ ഗെയിം സംഘടിപ്പിച്ചു. ദിൽഷ-റോബിൻ, അഖിൽ-സുചിത്ര, റോൺസൺ-ജാസ്മിൻ എന്നിവരെ ജോഡികളായി വിളിച്ച് എതിര്‍ ദിശയില്‍ തിരിഞ്ഞിരിക്കാന്‍ ആവശ്യപ്പെട്ടതിന് ശേഷം ഓരോ സ്ലേറ്റ് നല്‍കി ഒരേ ചോദ്യങ്ങള്‍ ചോദിച്ചു. ചോദ്യങ്ങൾ ഒരേ ഉത്തരം എഴുതണം അതായിരുന്നു ​ഗെയിം. 


റോബിന്‍- ദില്‍ഷ ജോഡിയോട് അഞ്ച് ചോദ്യങ്ങളാണ് ചോദിച്ചത്. അഞ്ചിൽ നാല് ചോദ്യങ്ങൾക്ക് ഇരുവരും ശരിയുത്തരം എഴുതി. അഖിലും സുചിത്രയുമായിരുന്നു അടുത്ത ജോഡി. ഇവർ എല്ലാ ചോദ്യങ്ങൾക്കും ഒരേ ഉത്തരമെഴുതി. പിന്നീട് വന്ന റോൺസണും ജാസ്മിനും ഒരു ചോദ്യത്തിന് ഒഴികെ ബാക്കിയെല്ലാം ഒരേ ഉത്തരങ്ങൾ നൽകി. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ശരിയായി എഴുതിയ അഖിലിനെയും സുചിത്രയെയും മോഹൻലാൽ അഭിനന്ദിക്കുകയും ചെയ്തു.


അതേസമയം നാല് പേരാണ് ഈ ആഴ്ച എലിമിനേഷനിൽ ഉള്ളത്. അഖിൽ, സൂരജ്, വിനയ് മാധവ്, സുചിത്ര എന്നിവരാണ് നോമിനേഷനിലുള്ളത്. സുചിത്ര ഈ ആഴ്ചത്തെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. ഇവരിൽ ആരാണ് ഈ ആഴ്ച പുറത്ത് പോകുന്നതെന്ന് ഇന്ന് അറിയാം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.