Mumbai : ഏറെക്കാലത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ 4 ഇന്ന് സംപ്രേക്ഷണം ആരംഭിക്കും. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് . ഇന്ന് വൈകിട്ട് 7 മണിക്കാണ് ബിഗ് ബോസിന്റെ ഉദ്ഘാടന പരിപാടികൾ ആരംഭിക്കുന്നത്. 17 മത്സരാർഥികളാണ് ബിഗ് ബോസ് മലയാളം സീസൺ 4 ൽ മാറ്റുരയ്ക്കുന്നത്. മുംബൈയിലെ ഫിലിം സിറ്റിയിൽ ഒരുക്കിയ സെറ്റിലാണ് ഇത്തവണ ബിഗ്ബോസ് നടക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണയും ബിഗ് ബോസിന്റെ അവതാരകനായി എത്തുന്നത് മോഹൻലാൽ തന്നെയാണ്. ബാരോസിന്റെ ഷൂട്ടിങ് പുരോഗമിക്കുന്ന സാഹചര്യത്തിൽ മോഹൻലാൽ ഇത്തവണ ബിഗ് ബോസിൽ എത്തില്ലെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഷോയുടെ പ്രോമോ റിലീസ് ചെയ്തതോടെ സംശയം മാറുകയായിരുന്നു. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30യ്ക്കും, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്കുമാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.


ഷോയിൽ ഇത്തവണ ആരൊക്കെയാണ് മത്സരാർത്ഥികളായി എത്തുന്നതെന്ന വിവരം ഇനിയും പുറത്തവിട്ടിട്ടില്ല. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിവസങ്ങൾ മത്സരാർഥികൾ ബിഗ് ബോസ് ഹൗസിൽ കഴിയും. ഇതിനിടയിൽ 100 ക്യാമറകൾ 24 മണിക്കൂറും മത്സരാർത്ഥികളെ നിരീക്ഷിക്കും. ഇത്തവണ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വഴി 24 മണിക്കൂറും പരിപാടി സംപ്രേക്ഷണം ചെയ്യും.


ഷോയിലെ മത്സരാർഥികളുടെ വിവരങ്ങൾ അവസാന നിമിഷത്തിലും പുറത്ത് വിട്ടിട്ടില്ല. ഇതിനെ കുറിച്ചുള്ള ചർച്ചകൾ മുറുകുകയാണ്.  ബിഗ് ബോസിലെ മത്സരാർത്ഥികളുടെ ഒരു നീണ്ടനിരയും പ്രേക്ഷകരുടെ പ്രെഡിക്ഷൻ ലിസ്റ്റിൽ ഉണ്ട്. സീരിയയിൽ സിനിമ നടി ലക്ഷ്മിപ്രിയ, അഭിനേത്രി ലിന്റോ റാണി, നടി സുചിത്ര നായർ, കഴിഞ്ഞ ബിഗ് ബോസ് സീസണിലെ മത്സരാര്‍ഥി ഡിംപല്‍ ഭാലിന്റെ സഹോദരി തിങ്കള്‍ ഭാലും ഇത്തവണ ഉണ്ടെന്നുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്.


നിവിൻ പൊളി നായകനായ മിഖായേൽ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നവനി ദേവാനന്ദും ലിസ്റ്റിലുണ്ട്.മോഡൽ ജിയ ഇറാനിയും ഇത്തവണ മത്സര രംഗത്തുണ്ടാകുമെന്ന് തന്നെയാണ് കണക്കുകൂട്ടലുകൾ. ഒരു പുതു പ്രതീക്ഷയോടെ വലിയ മാറ്റങ്ങളോടെ തന്നെയാണ് ബിഗ് ബോസ് പ്രേക്ഷകർ നാലാം സീസണിനായി കാത്തിരിക്കുന്നത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.